ദുബായ്: 2022 ല്‍ ഗള്‍ഫ് സാമ്പത്തിക രംഗം ഉണർവ്വിലേക്കെന്ന് റോയിട്ടേഴ്സിന്‍റെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പിന്‍റെ വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില ഉയർന്നു നില്‍ക്കുന്നത് മേഖലയ്ക്ക് ഗുണകരമാകും. ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളുടെ സാമ്പത്തിക രംഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളരുമെന്നാണ് പ്രവചനം.
സൗദി അറേബ്യ 5.7 ശതമാനം വളർച്ചയോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.കുവൈറ്റ്, യുഎഇ എന്നിവ യഥാക്രമം 5.3 ശതമാനവും 4.8 ശതമാനവും വളർച്ച നേടുമെന്നും അഭിപ്രായ സർവ്വെ പ്രവചിക്കുന്നു. ഖത്തറും ഒമാനും ബഹ്റിനും 3 മുതല്‍ 4 ശതമാനം വരെ വളർച്ച നേടുമെന്നും അഭിപ്രായ സർവ്വെ പ്രവചിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.