ന്യൂഡല്‍ഹി: ഫെബ്രുവരി പതിനഞ്ചോടെ കോവിഡ് മൂന്നാം തരംഗം കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനോടകം തന്നെ പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും പലയിടത്തും രോഗബാധ ഉയരുന്നതു നിന്നിട്ടുണ്ടന്നും കേന്ദ്രം വ്യക്തമാക്കി.
മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ കേസുകളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. അതേസമയം മൂന്നാം തരംഗത്തിന്റെ ആഘാതം കുറച്ചത് വാക്‌സിനേഷനാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ 74 ശതമാനം ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ഇന്നലെ പുതുതായി 3,06,064 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. രാജ്യത്ത് ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.