പെര്‍ത്ത്: കഴിഞ്ഞ രണ്ടു മാസമായി പെര്‍ത്തില്‍ നടന്നുവന്നിരുന്ന T20 ഫ്രണ്ട്ഷിപ്പ് കപ്പ് നാലാം എഡിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ഫോറസ്റ്റ് ഫീല്‍ഡ് ഗ്രൗണ്ടില്‍ ജനുവരി 23-ന് അരങ്ങേറിയ ഫൈനലില്‍ മെയ്‌ലാന്‍ഡ്‌സ് ഫ്രണ്ട്‌സ് ക്ലബ്ബിനെ നാലു റണ്ണിന് കീഴടക്കിയാണ് റോയല്‍ വാരിയേഴ്‌സ് ചാമ്പ്യന്മാരായത്.
റോയല്‍ വാരിയേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ പ്രവീണ്‍ വര്‍ഗീസ് ട്രോഫി ഏറ്റുവാങ്ങുന്നു
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കായി കളിക്കുന്ന താരങ്ങള്‍ ഈ ടൂര്‍ണ്ണമെന്റില്‍ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ, നിലവാരത്തിലും പങ്കാളിത്തത്തിലും വന്‍ മുന്നേറ്റമാണ് ടൂര്‍ണ്ണമെന്റിന് ഉണ്ടായിട്ടുള്ളത്.
റണ്ണേഴ്‌സ് അപ്പായ മെയ്‌ലാന്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി ബിനു വി. ജോണ്‍ ട്രോഫി ഏറ്റുവാങ്ങുന്നു
റോയല്‍ വാരിയേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ പ്രവീണ്‍ വര്‍ഗീസ് ട്രോഫി ഏറ്റുവാങ്ങി. റിച്ചാര്‍ഡ് ലെസ്റ്റര്‍ ആണ് ഫൈനലിലെ താരം. ബെസ്റ്റ് ബാറ്റര്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ് ദ സീരീസ്, മാന്‍ ഓഫ് ദി മാച്ച് എന്നിവര്‍ക്കുമുള്ള ട്രോഫികള്‍, മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് പ്രതിനിധികളായ സുഭാഷ് മങ്ങാട്, ജസ്റ്റിന്‍ പള്ളിയാന്‍, ഷാജു ഫ്രാന്‍സിസ് എന്നിവര്‍ വിതരണം ചെയ്തു. ജയദേവ് ബാലകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.