ജമൈക്ക : എല്ലാ ഇന്ത്യക്കാര്‍ക്കും റിപബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ട്വിറ്ററിലൂടെയായിരുന്നു ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം കേട്ടാണ് ഉറക്കമുണര്‍ന്നതെന്ന് ക്രിസ് ഗെയ്ല്‍ പറഞ്ഞു.
'73ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും ആശംസ നേരുന്നു. പ്രധാനമന്ത്രിയുടെ സന്ദേശം കേട്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്. അദ്ദേഹവും ഇന്ത്യയിലെ ജനങ്ങളുമായുള്ള എന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന സന്ദേശമായിരുന്നു അത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍'- ക്രിസ് ഗെയ്ല്‍ ട്വിറ്ററില്‍ കുറിച്ചു.ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് , റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട് 42 കാരനായ ഗെയ്ല്‍.
ക്രിസ് ഗെയ്ലിനൊപ്പം ദക്ഷിണാഫ്രിക്കന്‍ താരമായ ജോണ്‍ടി റോഡ്സിനും ഇന്ത്യയുമായുള്ള അവരുടെ 'അഗാധമായ ബന്ധം' അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദേശം അയച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഫീല്‍ഡിംഗ് കോച്ചായ ജോണ്‍ടി റോഡ്സും മോഡിക്കു നന്ദി പറഞ്ഞുകൊണ്ട് ആശംസകള്‍ നേര്‍ന്നു.
മോഡി, റോഡ്സിന് എഴുതിയ കത്തില്‍ ഇങ്ങനെ എഴുതി:'വര്‍ഷങ്ങളായി, നിങ്ങള്‍ ഇന്ത്യയുമായും അതിന്റെ സംസ്‌കാരവുമായും അഗാധമായ ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മഹത്തായ രാഷ്ട്രത്തിന്റെ പേര് നിങ്ങളുടെ മകള്‍ക്ക് നല്‍കിയപ്പോള്‍ ഇത് ശരിക്കും പ്രതിഫലിച്ചു. നിങ്ങള്‍ ശരിക്കും നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രത്യേക അംബാസഡറാണ്.'
https://twitter.com/henrygayle?
https://twitter.com/JontyRhodes8/status/1486190185482174469/photo/1?
https://twitter.com/JontyRhodes8?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.