അറ്റ്ലാന്റ:ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആണ്‍ ഗൊറില്ല 'ഒസ്സീ 'ഇനി ചരിത്രം . സൂ അറ്റ്ലാന്റയില്‍ 61-ാം വയസിലായിരുന്നു അന്ത്യം. 350 പൗണ്ട് ഭാരമുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയുടെ മരണകാരണം ഇതുവരെ അറിവായിട്ടില്ലെന്ന് മൃഗശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും പ്രായമുള്ള ഗൊറില്ലകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഒസ്സീ. കഴിഞ്ഞ ഒരാഴ്ചയായി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഒടുവില്‍ ഭക്ഷണവും വെള്ളവും കഴിക്കാതെയായി. അതീവ ക്ഷീണിതനായി പിന്നീട് മരണത്തിനു കീഴടങ്ങി.
1988 ല്‍ ആഫ്രിക്കന്‍ മഴക്കാടുകളില്‍ നിന്ന് എത്തിപ്പെട്ട ഗൊറില്ലകളുടെ തലമുറയിലെ അവസാനക്കാരനായിരുന്നു ഒസ്സീ. അറ്റ്ലാന്റയിലെ മൃഗശാലയില്‍ ഒപ്പമുണ്ടായിരുന്ന 59 കാരിയായ ഗോറില്ല ഈയിടെ മരണമടഞ്ഞു. 'ചൂംബ'യുടെ മരണശേഷമാണ് ഒസ്സീക്ക് അവശതകള്‍ തുടങ്ങിയത്. സൂ അറ്റ്ലാന്റയിലെ ഒരു യഥാര്‍ത്ഥ ഇതിഹാസമായി ഒസ്സീ കണക്കാക്കപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.