അഹമ്മദാബാദ്: അമേരിക്കയിലേക്ക് അനധികൃതമായി പോകാനായി തുര്‍ക്കിയില്‍ എത്തി കാണാതായ രണ്ട് ഗുജറാത്തി കുടുംബങ്ങളെ കണ്ടെത്തി. ആറുപേര്‍ അടങ്ങുന്ന സംഘത്തെ ഇസ്താംബുളില്‍ വച്ച് മനുഷ്യക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കാനഡ-അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരായ പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. മനഷ്യക്കടത്തുകാരുടെ ഇരകളായിരുന്നു അവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
സന്ദര്‍ശക വിസയിലാണ് ഈ മാസം ആദ്യം രണ്ട് ദമ്പതികളും രണ്ട് കുട്ടികളും അടങ്ങുന്ന സംഘം തുര്‍ക്കിയില്‍ എത്തിയത്.
ഗുജറാത്തില്‍നിന്നുള്ള രണ്ടു കുടുംബങ്ങളെയാണ് ഇസ്താംബുളില്‍ വച്ച് തട്ടിക്കൊണ്ടുപോയതായി സംശയമുയര്‍ന്നത്. തേജസ് പട്ടേലിന്റെ കുടുംബമാണ് ഒന്ന്. രണ്ടാമത്തെ കുടുംബം സുരേഷ് പട്ടേലിന്റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധിനഗറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളാണ് ഈ ആറുപേര്‍.
തുര്‍ക്കിയിലെ ഒരു ഹോട്ടലിലാണ് ഇവര്‍ താമസിക്കുന്നതെന്നും അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്നും അവരുടെ മാതാപിതാക്കളെ ഉദ്ധരിച്ച് ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു. സംഘത്തെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണു പോലീസ് പറയുന്നത്. നാട്ടിലെത്തുമ്പോള്‍ അവരോട് സംസാരിക്കുമെന്നും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യക്തത വരുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡിസംബര്‍ അവസാന ആഴ്ചയോ ജനുവരി ആദ്യ വാരമോ ആണ് സ്വന്തം ഗ്രാമത്തില്‍ നിന്ന് ഇവര്‍ അമേരിക്കയിലേക്കു യാത്ര തിരിച്ചതെന്ന് ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു. ആറുപേരെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഇസ്താംബുളിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. എങ്ങനെയാണ് ഇവര്‍ ഇസ്താംബുളില്‍ എത്തിയതെന്നും അമേരിക്കയിലേക്ക് പോകാന്‍ എങ്ങനെയാണ് യാത്ര ആസൂത്രണം ചെയ്തത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.