കാബൂള്‍: താലിബാന്റെ ദുര്‍ഭരണത്തില്‍ ദുരിതത്തിലായ അഫ്ഗാന്‍ ജനതയ്ക്ക് വീണ്ടും ഇന്ത്യയുടെ കൈത്താങ്ങ്. മൂന്ന് ടണ്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കി. കാബൂളിലെ ആശുപത്രിയിലേക്കാണ് മരുന്നുകള്‍ കൈമാറിയത്.
വരും ആഴ്ചകളില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മരുന്നുകളുടേയും ഭക്ഷ്യധാന്യങ്ങളുടേയും രൂപത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.നാലാമത്തെ തവണയാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായവുമായി എത്തുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുമായുള്ള പ്രത്യേക ബന്ധം തുടരുന്നതിനും മാനുഷിക സഹായം നല്‍കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിപ്പില്‍ പറയുന്നു.
ഇതിന് മുന്‍പ് മൂന്ന് തവണ 500,000 ഡോസ് കൊറോണ വാക്സിനും ജീവന്‍ രക്ഷാമരുന്നുകളും അടങ്ങുന്ന വൈദ്യസഹായം ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയിട്ടുണ്ട്. ഈ മാസം 7 ന് രണ്ട് ടണ്ണോളം വരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ കൈമാറിയിരുന്നു.ഇതു കൂടാതെ പാകിസ്താന്‍ റോഡ് വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും മരുന്നുകളും അയക്കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാകിസ്താന്‍ വഴി ചരക്കുകള്‍ നീക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്‍ നിലവില്‍ ഭരിക്കുന്ന താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും ജനങ്ങളെ കൈവിടാനാവില്ലെന്ന നിലപാട് ഈ നടപടികളിലൂടെ വ്യക്തമാക്കിവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.