മെല്‍ബണ്‍: ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന പുരുഷ ടെന്നീസ് താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയാണ് റാഫേലിന്റെ ചരിത്ര നേട്ടം. 20 ഗ്രാന്‍ഡ് സ്ലാം കിരീടവുമായി നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു റാഫേല്‍. ഇരുവരെയും പിന്തള്ളിയാണ് സ്പാനിഷ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം. സ്‌കോര്‍: 2-6, 6-7 (5-7), 6-4, 6-4, 7-5.
റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദെവിനെ തകര്‍ത്താണ് കിരീടത്തില്‍ നദാല്‍ മുത്തമിട്ടത്. നദാലിന്റെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആണിത്. 2009ലായിരുന്നു ഇതിന് മുമ്പ് കിരീടം നേടിയത്.
13 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍, നാല് യുഎസ് ഓപ്പണ്‍, രണ്ട് വിംബിള്‍ഡണ്‍, രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളോടെയാണ് 21 ഗ്രാന്‍ഡ് സ്ലാമുകളെന്ന അപൂര്‍വ നേട്ടത്തിലേക്ക് റാഫേല്‍ ഓടിക്കയറിയത്. റോജര്‍ ഫെഡറര്‍ പങ്കെടുക്കാത്തതും ജോക്കോവിച്ച് വിസ പ്രശ്‌നങ്ങളെ തുടര്‍ന്ന് മടങ്ങിയതും റാഫേല്‍ നദാലിന്റെ വഴി കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.