പെഗാസസ് വീണ്ടും കത്തും: പാര്‍ലമെന്റില്‍ അവകാശലംഘന നോട്ടീസ്; സുപ്രീം കോടതിയിലും പരാതി

പെഗാസസ് വീണ്ടും കത്തും: പാര്‍ലമെന്റില്‍ അവകാശലംഘന നോട്ടീസ്; സുപ്രീം കോടതിയിലും പരാതി

ന്യൂ​ഡ​ല്‍​ഹി​:​ ​ഇ​സ്ര​യേ​ല്‍​ ​ചാ​ര​ ​സോ​ഫ്റ്റ് ​വെ​യ​റാ​യ​ ​പെ​ഗസ​സു​മാ​യി​ ​ഇ​ന്ത്യ​ ​ന​ട​ത്തി​യ​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​ ​എ​ഫ്.​ഐ.​ആ​ര്‍​ ​ഇ​ട്ട് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സു​പ്രീം​കോ​ട​തി​യി​ല്‍​ ​പു​തി​യ​ ​ഹ​ര്‍​ജി.​ ​

ന്യൂയോര്‍ക്ക് ടൈംസില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ അപേക്ഷിച്ചിരിക്കുന്നത്.

മിസൈല്‍ ഉള്‍പ്പെടെയുളള ആയുധ ഇടപാടുകള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.