ഇസ്രായേല്‍ പ്രസിഡന്‍റിൻ്റെ യുഎഇ സന്ദ‍ർശനം തുടരുന്നു

ഇസ്രായേല്‍ പ്രസിഡന്‍റിൻ്റെ  യുഎഇ സന്ദ‍ർശനം തുടരുന്നു

അബുദബി: യുഎഇയിലെത്തിയ ഇസ്രായേല്‍ പ്രസിഡന്‍റ് ഇസാക്ക് ഹെർസോഗ് അബുദബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം യുഎഇയിലെത്തിയത്. ഗള്‍ഫ് രാജ്യങ്ങളുമായുളള ബന്ധം ശക്തിപ്പെടുത്തുകയെന്നുളളതാണ് സന്ദർശന ദൗത്യം. സുരക്ഷയും ഉഭയകക്ഷി ബന്ധവും കൂടികാഴ്ചയില്‍ ചർച്ചയായി.

യുഎഇയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ ഇസ്രായേല്‍ പ്രസിഡന്‍റ് ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാക്കാന്‍ സന്ദ‍ർശനം വഴിയൊരുക്കുമെന്ന് അബുദബി കിരീടാവകാശി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ പ്രസിഡന്‍റ് യുഎഇയിലെത്തിയത്. യുഎഇ മന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ഖസർ അല്‍ വതനില്‍ ആചാരപരമായ സ്വീകരണം നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ന് ദുബായ് എക്സ്പോ 2020 യിലും സന്ദർശനം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.