വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി സെര്‍ജിയോ മാറ്ററെല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ സ്വാഗതം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഐക്യം ദൃഢമാക്കുന്നതിന് അദ്ദേഹത്തിന്റെ സേവനം എന്നത്തേക്കാളും അത്യന്താപേക്ഷിതമാണിപ്പോഴെന്ന് അഭിനന്ദന സന്ദേശത്തില്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
ഇലക്ടറല്‍ കോളേജിലെ ആകെ 983 വോട്ടില്‍ 759 എണ്ണം 80-കാരനായ മാറ്ററെല്ലയ്ക്ക് ലഭിച്ചു;ജയത്തിന് ആവശ്യമുള്ളത് 505 വോട്ടുകളാണ്. 2015-ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ചത് 665 ആയിരുന്നു.ഇക്കുറി വോട്ടിംഗിന്റെ ആറാം ദിനമാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ നിലവിലെ ഏഴ് വര്‍ഷ കാലാവധി അവസാനിക്കുന്നത് ഫെബ്രുവരി 3 നാണ്. കഴിഞ്ഞ മാസം 16 ന് മാറ്ററെല്ല ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.
'മഹാവ്യാധിയുടെ സ്വഭാവ സവിശേഷതകള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് തൊഴില്‍ അന്തരീക്ഷത്തില്‍ ഭയം വര്‍ധിച്ചിരിക്കുന്നു. ദാരിദ്ര്യത്തോടൊപ്പം, സ്വയം അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുന്ന നിരവധി പ്രയാസങ്ങളും അനിശ്ചിതത്വങ്ങളും തീവ്രം. ഐക്യം ഏകീകരിക്കുന്നതിനും രാജ്യത്തിന് ശാന്തത പകരുന്നതിനും താങ്കളുടെ സേവനം കൂടുതല്‍ അത്യന്താപേക്ഷിതമാണിപ്പോള്‍'-അഭിനന്ദന സന്ദേശത്തില്‍ മാര്‍പാപ്പ ഇറ്റാലിയന്‍ പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ചു. തന്റെ പ്രാര്‍ത്ഥനകള്‍ മാര്‍പ്പാപ്പ അദ്ദേഹത്തിന് ഉറപ്പു നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.