ലണ്ടന്‍: ബ്രിട്ടണില്‍ കോവിഡ് ലോക്ഡൗണ്‍ നിലനില്‍ക്കെ ഡൗണിംഗ് സ്ട്രീറ്റില്‍ പ്രധാനമന്ത്രിയുടെ വസതിയിലടക്കം പാര്‍ട്ടികള്‍ സംഘടിപ്പിച്ച സംഭവത്തില്‍ പാര്‍ലമെന്റില്‍ ക്ഷമാപണവുമായി ബോറിസ് ജോണ്‍സണ്‍. ചെയ്യാന്‍ പാടില്ലാത്തത് ചെയ്‌തെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന പാര്‍ട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ ക്ഷമ പറഞ്ഞത്. 2020ലും 2021-ലും നടന്ന ഒത്തുചേരലുകളെക്കുറിച്ച് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഓഫീസര്‍ സ്യൂ ഗ്രേയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ബോറിസ് ജോണ്‍സണും ഓഫീസിനും ഗുരുതരമായ തെറ്റു പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ രാജിയില്ലെന്ന് ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടേത് നാണംകെട്ട നിലപാടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.
ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടിനുള്ളില്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടികള്‍ നടത്തി ആഘോഷിച്ച ബോറിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമുള്‍പ്പെടെ നേരത്തെ രംഗത്തുവന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v