ന്യൂഡല്‍ഹി:ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ട്വന്റി 20 ക്രിക്കറ്റ് മേളയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) പതിനഞ്ചാം സീസണിന് മുന്‍പായുള്ള താരലേലത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പശ്ചിമ ബംഗാള്‍ കായിക-യുവജനക്ഷേമ മന്ത്രിയും ഇന്ത്യന്‍ താരവുമായ മനോജ് തിവാരിയാണ് താരലേല പട്ടികയിലുള്‍പ്പെട്ട വി.ഐ.പികളിലൊരാള്‍. 
220 വിദേശികളടക്കം 590 താരങ്ങളാണ് ബി.സി.സി.ഐയുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. 50 ലക്ഷമാണ് മനോജ് തിവാരിയുടെ അടിസ്ഥാന വില. കഴിഞ്ഞ തവണയും ലേലപട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും തിവാരിയെ ആരും വാങ്ങിയിരുന്നില്ല. 2018 ല്‍ ഒരു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. എന്നാല്‍ അതിന് ശേഷമുള്ള മത്സരങ്ങളിലൊന്നും അദ്ദേഹത്തിന് ഒരു ടീമിലും ഇടം നേടാനായില്ല. ഇത്തവണയും ഏതെങ്കിലും ടീം അദ്ദേഹത്തെ ലേലത്തിനെടുക്കുമോ എന്ന് ഉറ്റു നോക്കുന്നു ക്രിക്കറ്റ് പ്രേമികളും രാഷ്ട്രീയക്കാരും.
ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ടി-20 യും കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി. 2015 ലാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.പുറത്ത് വന്ന താലലേലപട്ടികയില്‍ എസ് ശ്രീശാന്തടക്കം 13 മലയാളി താരങ്ങള്‍ ഉള്‍പ്പെടുന്നു. 50 ലക്ഷമാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ശിഖാര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, ശ്രേയസ് അയ്യര്‍,യുസ്വെന്ദ്ര ചഹാല്‍, ഷാര്‍ദുല്‍ എന്നിവരാണ് ലേലപട്ടികയിലുള്ള പ്രധാന ഇന്ത്യന്‍ താരങ്ങള്‍.ഡേവിഡ് വാര്‍ണര്‍, ഫാഫ് ഡുപ്ലെസിസ്, കഗിസോ റബാഡ, പാറ്റ് കമ്മിന്‍സ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോണി ബെയര്‍സ്റ്റോ, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ പ്രമുഖ വിദേശതാരങ്ങളും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.