യു. എസില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍

യു. എസില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍  വാക്സിന്‍ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍

ന്യൂയോര്‍ക്ക്:അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍- ബയോടെക്ക്.യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങും. ആറ് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ വാക്സിന്‍ ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്.

കുഞ്ഞുങ്ങള്‍ക്കുള്ള വാക്സിന് അനുമതി ലഭിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ കൊറോണയില്‍ നിന്ന് സംരക്ഷിക്കാനുള്ള അവസരം ലഭിക്കുമെന്ന് ബയോടെക്കിന്റെ സഹസ്ഥാപകന്‍ ഉഗുര്‍ സാഹിര്‍ വ്യക്തമാക്കി.

അനുമതി ലഭിച്ചാല്‍ അഞ്ച് വയസിന് താഴെ ഉള്ള കുട്ടികളുടെ ആദ്യത്തെ വാക്സിനായിരിക്കും ഫൈസര്‍- ബയോടെക്ക്. അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഫെബ്രുവരി 15 ന് യോഗം ചേരും എന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് വയസിന് താഴെയുള്ള നിരവധി കുട്ടികള്‍ കൊറോണ കാരണം ആശുപത്രികളില്‍ കഴിയുന്നുണ്ട്. വാക്സിന് അനുമതി ലഭിച്ചാല്‍ കൊറോണ പോരാട്ടത്തില്‍ വലിയ കുതിച്ച് ചാട്ടത്തിന് കാരണമാകുമെന്ന് കമ്പനികള്‍ വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിന് മൂന്ന് ഡോസ് വാക്സിന്‍ ആവശ്യമായി വരുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.