ദുബായ്: എക്സ്പോ 2020 യിലെ കേരളാ പവലിയനില്‍ നോർക്ക പ്രത്യേക പ്രദർശനം ഒരുക്കും. ഫെബ്രുവരി നാലിനാണ് കേരളാ പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുക. നോർക്ക സേവനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രദർശനമാണ് കേരളാ പവലിയനില്‍ ഒരുക്കുന്നത്.
വ്യവസായ ടൂറിസം വകുപ്പുകളുടെ പ്രത്യേക പ്രദർശനവും കേരളത്തിന്‍റെ സാംസ്‌കാരിക സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രദർശനവും കേരളാ പവലിയനില്‍ ഒരുക്കുന്നു. പവലിയന്‍ ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സിന്‍റെ റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും മറ്റ് വ്യവസായ ടൂറിസം വകുപ്പിന്‍റെ അംഗങ്ങളും പങ്കാളികളാകും. നോർക്കയുടെ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോളശ്ശേരി നേരത്തെ ദുബായിലെത്തിയിരുന്നു. പ്രവാസി ക്ഷേമ വകുപ്പിന്‍റെ കൂടി ചുമതലയുളള മുഖ്യമന്ത്രിക്ക് നോർക്കയുടെ ആഭിമുഖ്യത്തില്‍ പൗരസ്വീകരണവും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചുമണിക്ക് അല്‍ നാസർ ലെഷർ ലാന്‍റിലാണ് സ്വീകരണം സംഘടിപ്പിക്കുന്നത്.
ഇത് കൂടാതെ ബിസിനസ്സ് മീറ്റ്, എന്റർപ്രണേഴ്സ് മീറ്റ് തുടങ്ങിയവയിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രവാസി ക്ഷേമത്തോടൊപ്പം പ്രവാസികളുടെ നിക്ഷേപത്തിന് ഫലപ്രദവും സൗകര്യപ്രദവുമായ മാർഗ്ഗങ്ങൾക്ക് ദിശ കാണിക്കുകയെന്നുളളതാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന ലക്ഷ്യം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.