റോം:പത്തോളം കൊല്ലം മുമ്പ് കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരെ റോമിലെ  പ്രാഥമിക അന്വേഷണ ജഡ്ജി (ജിഐപി)  കുറ്റവിമുക്തരാക്കി. കേസ് ഇന്ത്യന്‍ സുപ്രീം കോടതി ഏഴ് മാസം മുന്‍പ് തള്ളിയിരുന്നു. നാവികരായ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരെ വിചാരണയ്ക്ക് മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് തള്ളിയത്.
2012 ഫെബ്രുവരി 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയില്‍ 'പൈറസി വിരുദ്ധ സുരക്ഷാ ഡ്യൂട്ടി'യിലുണ്ടായിരുന്ന നാവികരാണ് ഇരുവരും. മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളില്‍ വാലന്റൈന്‍ ജെലാസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ കൊല്ലപ്പെട്ടു. നീണ്ടകര കോസ്റ്റല്‍ സ്റ്റേഷനില്‍ നിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ വെച്ചായിരുന്നു സംഭവം.
പോലീസും നാവിക സേനയും നടത്തിയ തെരച്ചിലില്‍ കപ്പല്‍ കണ്ടെത്തുകയും യാത്ര തടയുകയും ഇരു നാവികരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 40 ദശലക്ഷം യൂറോ വീതവും ബോട്ടിന്റെ ഉടമയ്ക്ക് 20 ദശലക്ഷം യൂറോയും നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നാവികര്‍ക്കെതിരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ക്രിമിനല്‍ നടപടി തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചു.
ഇന്ത്യയും ഇറ്റലിയുമായുളള നയതന്ത്രബന്ധത്തെപ്പോലും ബാധിച്ച കേസാണിത്.ഇന്ത്യയുമായുള്ള നീണ്ട തര്‍ക്കത്തിന് ശേഷം 2020 ല്‍ ആണ് ഇറ്റലിക്ക് കേസില്‍ അധികാരപരിധി ലഭിച്ചത്. രണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുമായി 1.1 ദശലക്ഷം യൂറോ നല്‍കണമെന്ന് ഹേഗ് ട്രൈബ്യൂണല്‍ കഴിഞ്ഞ ജൂണില്‍ ഉത്തരവിട്ടിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.