മുഖ്യമന്ത്രിക്ക് സ്വീകരണം, മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ദുബായ് ഭരണാധികാരി

മുഖ്യമന്ത്രിക്ക് സ്വീകരണം, മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ദുബായ് ഭരണാധികാരി

ദുബായ്: എക്സ്പോ 2020 യില്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ സ്വീകരണത്തെ കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുഖ്യമന്ത്രിക്കൊപ്പമുളള ഫോട്ടോയുള്‍പ്പടെയാണ് ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്.

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്-ഷെയ്ഖ് മുഹമ്മദ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.