കൂളിജ്: ക്യാപ്റ്റന്‍ യഷ് ദൂല്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് പടിനയിച്ച മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. ആവേശകരമായ സെമിപോരാട്ടത്തില്‍ 96 റണ്‍സിനാണ് ഇന്ത്യന്‍ കൗമാരപ്പട കംഗാരുപ്പടയെ വീഴ്ത്തിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 290 റണ്‍സ്. ഓസ്ട്രേലിയയുടെ മറുപടി 41.5 ഓവറില്‍ 194 റണ്‍സില്‍ അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.