നടന്നു നടന്നു കയറാം സ്വര്‍ഗത്തിലേക്ക്; ദേ ഇതാണ് സ്വര്‍ഗത്തിലേക്കുള്ള ഗോവണി

നടന്നു നടന്നു കയറാം സ്വര്‍ഗത്തിലേക്ക്; ദേ ഇതാണ് സ്വര്‍ഗത്തിലേക്കുള്ള ഗോവണി

നമുക്കൊരു ഗോവണി കയറിയാലോ.... അതും സ്വര്‍ഗത്തിലേക്കുള്ള ഗോവണി... ഇങ്ങനെ കേട്ടാല്‍ ആരും ഒന്ന് അതിശയിച്ചു പോകും. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള ഗോവണി എന്ന് അറിപ്പെടുന്ന ഒരിടമുണ്ട് ഭൂമിയില്‍. പലര്‍ക്കും അപരിചിതമാണ് ഈ സ്ഥലമെങ്കിലും യാത്രകളെ ഇഷ്ടപ്പെടുന്ന ചിലര്‍ക്കെങ്കിലും പരിചിതമാണ് സ്വര്‍ഗത്തിലേക്കുള്ള ഗോവണി. സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ആകാശഗോവണി ഓസ്ട്രിയയിലാണ്.


രണ്ട് മലകള്‍ക്ക് ഇടയിലായാണ് ഈ ഗോവണി. വയ ഫെറാറ്റ എന്നാണ് ഗോവണിയുടെ പേര്. ഗോവണിയിലേക്ക് നോക്കിയാല്‍ ആകശത്തേയ്ക്ക് നടന്നു കയറുന്നതുപോലെയാണ് തോന്നുക. അതുകൊണ്ടുതന്നെയാണ് വയ ഫെററ്റ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഗോവണി എന്ന് അറിയപ്പെടുന്നതും. നിരവധി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടം കൂടിയാണ് ഇവിടം.

140 അടിയാണ് ഈ ഗോവണിയുടെ നീളം. ഓസ്ട്രിയയിലെ ഗോസൗകം പര്‍വ്വത നിരകള്‍ക്കിടയിലൂടെയാണ് ഗോവണിപണികഴിപ്പിച്ചിരിക്കുന്നത്. 2296 അടി ഉയരത്തിലുള്ള പര്‍വ്വതഭാഗത്തേയ്ക്ക് ഈ ഗോവണിയിലൂടെ നടന്നുകയറാം എന്നതാണ് പ്രധാന ആകര്‍ഷണം. ഇവിടെ എത്തി താഴേക്ക് നോക്കിയാല്‍ അത്യപൂര്‍വ്വമായ സുന്ദര ദൃശ്യങ്ങള്‍. ഒരുപക്ഷെ മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമായ പ്രകൃതിയുടെ ദൃശ്യ ചാരുത ഇവിടെ നിന്നും ആസ്വദിക്കാം. ഗോവണിയിലൂടെ നടന്നുകയറി ഏറ്റവും മുകളിലെത്തുമ്പോള്‍ സ്വര്‍ഗതുല്യമായ കാഴ്ചാനുഭവമാണ് ലഭിക്കുന്നതെന്ന് സഞ്ചാരികളില്‍ പലരും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണ് വയ ഫെറാറ്റ സ്വര്‍ഗത്തിലേക്കുള്ള ഗോവണി എന്ന് അറിയപ്പെട്ടു തുടങ്ങിയതും.

സ്വര്‍ഗത്തിലേയ്ക്കുള്ള ഈ ഗോവണി യാത്രയ്ക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്. യാത്ര ആരംഭിക്കുന്നത് ഗാബ്ലോന്‍സര്‍ ഹുട്ടില്‍ നിന്ന്. തുടര്‍ന്ന് 1919 മീറ്റര്‍ ഉയരത്തിലുള്ള ലിറ്റില്‍ ഡോണെര്‍കോഗലേയ്ക്കും 2055 മീറ്റര്‍ ഉയരെയുള്ള ഗ്രേറ്റ് ഡോണെര്‍കോഗലിലേയ്ക്കും ഇവിടെ നിന്നും ഈ ആകാശ ഗോവണിയിലൂടെ നടന്നുകയറാം. ആല്‍പൈന്‍ പര്‍വ്വതാരോഹകനായിരുന്ന പോള്‍ പ്ര്യൂബ് ആണ് വ്യത്യസ്തവും അതേസമയം അത്യപൂര്‍വ്വവുമായ പര്‍വ്വതങ്ങള്‍ക്കിടയിലൂടെയുള്ള ഈ സഞ്ചാരപാദ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ 1913-ല്‍ ഗോസൗകം പര്‍വ്വത ശിഖിരത്തില്‍ വെച്ചുണ്ടായ ഒരു അപകടം അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നു.


നങ്കൂരങ്ങളും ഉരുക്ക് കേബിളുകളും പടികളും ഒക്കെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സ്വര്‍ഗത്തിലേയ്ക്കുള്ള ഈ ഗോവണി നിര്‍മിച്ചിരിക്കുന്നത്. കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും വേണം ഈ ഗോവണിയിലൂടെ നടന്ന് പര്‍വ്വതത്തിന്റെ മുകളിലെത്താന്‍. കുത്തനെയാണ് ഗോവണി നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിചയസമ്പന്നരായ സഞ്ചാരികള്‍ക്ക് പോലും ഏറെ വെല്ലുവിളി നിറഞ്ഞതാണ് സ്വര്‍ഗ ഗോവണിയിലൂടെയുള്ള ഈ യാത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.