ആപ് ഓഫ് ദ ഇയർ പുരസ്കാരം നേടി അല്‍ ഹൊസന്‍

ആപ് ഓഫ് ദ ഇയർ പുരസ്കാരം നേടി അല്‍ ഹൊസന്‍

അബുദബി : യുഎഇയുടെ കോവിഡ് പ്രതിരോധഔദ്യോഗിക ആപ്ലിക്കേഷനായ അല്‍ ഹോസന്‍ ആപിന് അന്താരാഷ്ട്ര പുരസ്കാരം. അമേരിക്കയിലെ ഗ്ലോബൽ എക്സലൻസ്​ അവാർഡ്​ കമ്മിറ്റിയുടെ​ 'ആപ് ഓഫ്​ ദ ഇയർ-2021'പുരസ്കാരമാണ് അല്‍ ഹോസന്‍ ആപിന് ലഭിച്ചത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയിലാണ് അല്‍ ഹോസന്‍റെ പുരസ്കാര നേട്ടം. യുഎഇയില്‍ വാക്സിനേഷന്‍ സ്റ്റാറ്റസുള്‍പ്പടെയുളള വിവരങ്ങളെല്ലാം അല്‍ ഹോസന്‍ ആപില്‍ ലഭ്യമാകുന്നുണ്ട്. അറബിക് ഇംഗ്ലീഷ് ഹിന്ദി ഭാഷകളില്‍ ആപ് ലഭ്യമാണ്. സ്‌മാർട്ട്‌ഫോൺ കാമറയോ ആപിന്‍റെ ബിൽറ്റ്-ഇൻ സ്‌കാനറോ ഉപയോഗിച്ച് ആപ് ക്യൂ.ആർ കോഡ് വായിക്കാനാകും. വിപുലമായ സൗകര്യങ്ങള്‍ ആപില്‍ ലഭ്യമാകുന്നുവെന്നുളളതാണ് പുരസ്കാരത്തിന് അല്‍ ഹോസനെ അർഹമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.