ബെയ്ജിങ്: ബെയ്ജിങ് ശൈത്യകാല ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിലും സമാപനത്തിലും ഇന്ത്യയുടെ നയതന്ത്ര പ്രാതിനിധ്യമുണ്ടാകില്ല. 2020 ല്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ പ്രകോപനം വിതച്ച ചൈനീസ് ഭടനെ ദീപശിഖാ പ്രയാണത്തിന് തെരഞ്ഞെടുത്തതിലുള്ള പ്രതിഷേധമായാണ് ഇന്ത്യയുടെ തീരുമാനം. യു എസ്, യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ തീരുമാനം വേദനാജനകമെന്നായിരുന്നു നയതന്ത്ര ബഹിഷ്‌കരണത്തെ തുടര്‍ന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ നിലപാട്. ഒളിംപിക്സിനിടെ ചൈനരാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഇന്ത്യ തുറന്നടിച്ചു. ഉദ്ഘാടന പരിപാടിയിലും സമാപനത്തിലും ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
ചടങ്ങുകള്‍ ദൂരദര്‍ശന്‍ ലൈവ് നല്‍കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തിനിടെ ചൈനയുടെ 42 സൈനികര്‍ മരിച്ചതായി ഓസ്ട്രേലിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നാലു പേര്‍ മാത്രമാണ് മരിച്ചത് എന്നായിരുന്നു ചൈനയുടെ അവകാശവാദം.20 ഇന്ത്യന്‍ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.