കോവിഡ് കാലത്ത് കൈ നനയാതെ മീൻ പിടിക്കുന്നവർ

കോവിഡ് കാലത്ത് കൈ നനയാതെ മീൻ പിടിക്കുന്നവർ

കാലം കോവിഡിനാൽ നിറഞ്ഞു നിൽക്കുന്നു. ദിനം പ്രതി രോഗികളുടെ എണ്ണം കൂടുന്നു.മരണങ്ങളും സംഭവിക്കുന്നു. നമ്മുടെ കൊച്ചു കേരളവും കോവിഡിൽ തളരുന്നുണ്ട്. നമ്മുടെ ഇടയിലും മരണങ്ങൾ സംഭവിക്കുന്നു എന്നത് ദുഃഖകരമാണ്. സാമൂഹിക അകലും മാസ്ക്കും സാനിറ്റയ്സർ എന്നിവയുടെ കൃത്യമായ ഉപയോഗം എന്നിങ്ങനെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ വഴി കോവിഡ് എന്ന മഹാ വിപത്തിനെ തടയാം.

കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതശരീരം അടക്കം ചെയ്യാൻ ലോകാരോഗ്യ സംഘടന പ്രോട്ടോക്കോൾ തയ്യാറാക്കിട്ടുണ്ട്.പന്ത്രണ്ട് അടി ആഴവും അങ്ങനെ നിരവധി കർശന നിർദ്ദേശങ്ങൾ ഉള്ളതിനാൽ സിമിത്തേരികൾ സെല്ലുലാർ മോഡലിലും മറ്റും ഉള്ള മേൽ പറഞ്ഞ പ്രോട്ടോക്കോൾ പാലിക്കാൻ തടസം നേരിടുന്ന കത്തോലിക്കാ ഇടവകകളിൽ മൃതശരീരം ദഹിപ്പിക്കാൻ അതത് സഭകളും രൂപതകളും അനുവാദം നൽകിട്ടുണ്ട്. അപ്രകാരം നടന്ന ദഹിപ്പിക്കൽ കർമ്മവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ഇവിടെ പറയുന്നതും. 

കാഞ്ഞിരപ്പള്ളി രൂപതയിലെ രണ്ടാംമൈൽ താമരശേരിൽ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ കോവിഡ് ബാധിച്ച് മരണപ്പെട്ടു. തുടർന്ന് ഇള കുളം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ ദഹിപ്പിക്കാൻ തീരുമാനിക്കുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതാ എസ്എംവൈഎം കോവിഡ് ടാസ്ക് ഫോഴ്സ് ദഹിപ്പിക്കൽ കർമ്മത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അത് നിർവ്വഹിക്കാൻ പാലായിലെ സേവാഭാരതിക്കാരുടെ പക്കൽ നിന്നും 7000 രൂപ വാടകയിൽ ക്രേമേഷൻ നടത്താനുള്ള സംവിധാനം എത്തിച്ചു. എസ്എംവൈഎം രൂപതാ ഡയറക്ടർ ഫാ. വർഗ്ഗീസ് കൊച്ചുപുരയ്ക്കലും പ്രവർത്തകരും പിപി റ്റി കിറ്റുകൾ അണിഞ്ഞു കൊണ്ട് കർമ്മങ്ങൾ ചെയ്തു. ഒപ്പം ദഹിപ്പിക്കുന്നതിന് പെട്ടിയോടൊപ്പം വന്ന ഒരാളും നിന്നു. 

എന്നാൽ ഇനിയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. വാടകയ്ക്ക് ദഹിപ്പിക്കുന്ന പെട്ടിയുമായി വന്ന സേവാഭാരതി സംഘം അവരുടെ ഫെയ്സ്ബുക്ക് പേജിൽ തങ്ങളാണ് സകലതും ആ മൃതദ്ദേഹം ദഹിപ്പിച്ച കർമ്മത്തിൽ ചെയ്തത് എന്ന് അവകാശപ്പെട്ടു. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ കാഞ്ഞിരപ്പള്ളി എസ്എംവൈഎം പ്രവർത്തകർ സത്യമെന്താണെന്ന് വ്യക്തമാക്കി പ്രതിേക്ഷേധിച്ചു കൊണ്ട് പ്രതികരിച്ചു. അവസാനം എസ്എംവൈഎം പ്രവർത്തകർ സഹായിച്ചു എന്നു പറഞ്ഞ് സംഭവത്തിന്റെ ക്രെഡിറ്റ് വിട്ട് കൊടുത്തിട്ടില്ല. 

ഈ സംഭവത്തെ കാഴ്ചക്കാരൻ കാര്യക്കാരനായിയെന്നും  കെെ നന്നയാതെ മീൻ പിടിക്കുക എന്നിവയുടെ തനിയാവർത്തനമായി വിലയിരുത്താം. കുറച്ചു കൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാര്യങ്ങൾ വളച്ചൊടിച്ച് മുതലെടുപ്പുകൾ നടത്താൻ കുറുക്കൻമാർ നമ്മുടെ ഇടയിലേയ്ക്ക് കടന്നുവരും. എറണാകുളത്ത് കന്യാസ്ത്രീയുടെ മൃതശരീരം അടക്കം ചെയ്യാൻ വന്നു ചേർന്ന സംഘവും കാഞ്ഞിരപ്പള്ളിയിലെ ഈ സംഭവവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ജാഗ്രതയോടെ നമ്മുക്ക് സമദൂരം പാലിക്കാം. 

അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. മത്തായി 10 : 16


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.