പൂനെ : റെഡ്മി നോട്ട് 7 പ്രോ മൊബൈൽ ചാർജ് ചെയ്തു കൊണ്ടിരുന്ന അവസരത്തിൽ കത്തി നശിച്ചു. പൂനെയിലെ വനവാദിയിൽ താമസിക്കുന്ന പ്രവാസി മലയാളിയായ സാബു സ്കറിയയുടെ ഫോണാണ് സ്വയം തീപിടിച്ചത്.
രണ്ടു വർഷമായി ഉപയോഗിച്ചു വരുന്ന ഫോൺ ഇന്ന് രാവിലെ ചാർജ് ചെയ്തുകൊണ്ടിരിക്കെയാണ് ഇങ്ങനെ സംഭവിച്ചത്. ഫോണിന്റെ പ്രവർത്തനത്തിൽ തികഞ്ഞ മതിപ്പു പ്രകടിപ്പിച്ച സാബു ഓവർ ഹീറ്റിങ്ങോ മറ്റു യാതൊരു വിധ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. ഫോൺ വാങ്ങിയ അവസരത്തിൽ ലഭിച്ച ഒറിജിനൽ ചാർജിങ് കേബിൾ തന്നെയാണ് ഉപയോഗിച്ചിരുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപണി പിടിച്ചടക്കിയ റെഡ്മി ഫോണുകൾക്ക് ഇത്തരത്തിലുള്ള പരാതികൾ ഉയർന്നു വരുന്നുണ്ട്. വിപണി പിടിച്ചടക്കുവാനായി മോഡലുകൾക്ക് കൂടുതൽ സ്ലിമ്മാകാൻ ശ്രമിക്കുന്നത് മൂലം ചൂട് പുറം തള്ളുവാൻ സാധിക്കാതെ വരുന്നതാകാം കാരണമെന്ന് സാങ്കേതിക വിദഗ്ദർ അഭിപ്രായപ്പെടുന്നു. സാംസങിന്റെ ചില മോഡൽ ഫോണുകൾ ബാറ്ററിയുടെ തകരാർ മൂലം തീ പിടിച്ചിരുന്നു. ഫോണുകൾ ചാർജ് ചെയ്തുകൊണ്ട് സംസാരിക്കുക എന്ന ശീലം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് ഇത്തരം അപകടങ്ങൾ നൽകുന്ന സന്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.