വിശപ്പ് (കവിത)

വിശപ്പ് (കവിത)

അക്കരയ്ക്കെങ്ങാനും പോരുന്നോ തോണിയിൽ
ഒറ്റയ്ക്ക് പോകുന്നു ഞാനും,
വിശപ്പുണ്ടുള്ളിലേറെയെങ്കിലും
വെട്ടിനിരത്തിയില്ലാരെയും... 
കാലമിതു കയ്പിൽ മൂടി നിൽക്കുന്നു,
കണ്ണുകൾ കാഴ്ചകൾ മറന്നു പോകുന്നു..
കലി തുള്ളിയെത്തും പ്രവാഹങ്ങളായ്
കാലമിനിയും കണക്കു ചോദിക്കും,
നിരനിരയായ് നിന്ന സ്വപ്നങ്ങളൊക്കെയും
അലിഞ്ഞകന്നു പോയ്,
ചിരിക്കുന്ന മുഖങ്ങളും തളർന്ന മേനിയും മാത്രം...
എവിടെ ഞാൻ കണ്ട പച്ചപ്പുകൾ?
എവിടെ ഞാൻ കണ്ട പൂമൊട്ടുകൾ?
എവിടെ ഞാൻ കണ്ട വിടർന്ന പൂക്കൾ?
എവിടെ ഞാൻ ശ്വസിച്ച സൗരഭ്യം?
കാലമിത് കൈപ്പിൽ മൂടി നിൽക്കുന്നു,
കലി തുള്ളിയെത്തും പ്രവാഹങ്ങളായ്
കാലമിനിയും കണക്ക് ചോദിക്കും..
നിലതെറ്റിയൊഴുകി ചിരിക്കും
ജലകണങ്ങളായ് പതഞ്ഞുയർന്ന്
തിരയായ് അകലേക്ക് നദിയൊഴുകുന്നു..
ചെയ്തതെല്ലാം ബാക്കിവച്ചൊന്നുമെടു-
ക്കാതെയക്കരയ്ക്ക് ഒറ്റയ്ക്ക് പോകാം...
വിശപ്പ് മാത്രം ബാക്കിയാവട്ടെ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26