കോതമംഗലം: ഓട്ടോ ഡ്രൈവര്‍ എടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനം. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം 8,000 രൂപവീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളുമാണ് കുട്ടംപുഴ സ്വദേശിയായ നൂറേക്കര്‍ തെങ്ങുവിള ടി.ആര്‍ ഹുസൈനെ (42) തേടിയെത്തിയത്.
ഹുസൈന്‍ ലോട്ടറി എടുക്കുന്നത് വിരളമാണ്. ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ പി.ഡബ്ല്യു 749886 നമ്പര്‍ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഓട്ടോ ഓടിച്ചാണ് ഹുസൈന്‍ കുടുംബം പുലര്‍ത്തുന്നത്. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ അത്താണിയാണ് ഹുസൈന്‍.
കഴിഞ്ഞ ഒക്ടോബറില്‍ മഴയില്‍ ഓടുമേഞ്ഞ വീടിന്റെ മുന്‍ഭാഗം ഇടിഞ്ഞു വീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്താലാണ് താല്‍കാലിക പണികള്‍ തീര്‍ത്തത്. കടബാധ്യത തീര്‍ത്ത് പുതിയൊരു വീടുവെയ്ക്കുകയാണ് ഹുസൈന്റെ സ്വപ്നം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനില്‍ നിന്ന് വാങ്ങിയ പുന്നേക്കാട് ബി.കെ ലോട്ടറി ഏജന്‍സിയിയുടെ ഭാഗ്യക്കുറികളാണ് സമ്മാനാര്‍ഹമായത്. കുട്ടംപുഴ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഇന്ന് ലോട്ടറി ഏല്‍പ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.