മരുമകളോടുള്ള പ്രിയം ജ്വലിപ്പിച്ച് എലിസബത്ത് രാജ്ഞി; തന്റെ കാലശേഷം കാമില 'രാജ്ഞി'യെന്ന് വിളിക്കപ്പെടണം

മരുമകളോടുള്ള പ്രിയം ജ്വലിപ്പിച്ച് എലിസബത്ത് രാജ്ഞി; തന്റെ കാലശേഷം കാമില 'രാജ്ഞി'യെന്ന് വിളിക്കപ്പെടണം


ലണ്ടന്‍: ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയെന്ന് അറിയപ്പെടണമെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് സിംഹാസനത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് കാമില രാജ്ഞിയാകണമെന്ന തന്റെ ആഗ്രഹം എലിസബത്ത് രാജ്ഞി വെളിപ്പെടുത്തിയത്.

മാമൂല്‍ പ്രകാരം ചാള്‍സ് രാജവാകുമ്പോള്‍ രാജകുമാരി(പ്രിന്‍സസ് കൊന്‍സൊറ്റ്) എന്നാകും കാമില അറിയപ്പെടുക എന്നാണ് ഇതുവരെ കരുതിയിരുന്നത്.ഇക്കാര്യത്തിലാണ് എലിസബത്ത് രാജ്ഞി വ്യക്തത വരുത്തിയിരിക്കുന്നത്.'ചാള്‍സ് രാജാവാകുമ്പോള്‍ കാമില രാജ്ഞിയാകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.'ജനങ്ങള്‍ രാജ്ഞിയെന്ന പദവിയില്‍ തനിക്ക് നല്‍കിയ പിന്തുണ അതേപോലെ തന്നെ കാമിലയ്ക്കും നല്‍കണമെന്ന് എലിസബത്ത് രാജ്ഞി കൂട്ടിച്ചേര്‍ത്തു.

ചാള്‍സ് രാജകുമാരന്റെ ആദ്യ ഭാര്യ ഡയാനയുടെ മരണത്തിന് എട്ട് വര്‍ഷത്തിന് ശേഷം 2005ലാണ് കാമിലയെ വിവാഹം കഴിക്കുന്നത്. ഡച്ചസ് ഓഫ് കോണ്‍വാള്‍ എന്നാണ് നിലവില്‍ കാമില അറിയപ്പെടുന്നത്.1952 ഫെബ്രുവരി ആറിനാണ് എലിസബത്ത്, രാജ്ഞി പദവിയിലെത്തുന്നത്. ഇപ്പോള്‍ 95 വയസ്സുണ്ട്. 63 വര്‍ഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റിക്കോര്‍ഡ് ഏഴ് വര്‍ഷം മുന്‍പ് എലിസബത്ത് മറികടന്നു. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം 99-ാം വയസ്സിലാണ് അന്തരിച്ചത്. നാല് മക്കളാണ് ഇരുവര്‍ക്ക്്. ബ്രിട്ടീഷ് രാജ പദവിയിലെത്തിയ നാല്‍പ്പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി.

തന്റെ പിതാവ് ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ മരണത്തെയാണ് താന്‍ ഭരണത്തിനു തുടക്കം കുറിച്ചതിനേക്കാള്‍ വലുതായി ഈ ദിനത്തില്‍ ഓര്‍ക്കുന്നതെന്ന് രാജ്ഞി പറഞ്ഞു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരാണ് മാറി മാറി വന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു: 'രാജ്ഞിയുടെ നീണ്ട കാലത്തെ സേവനത്തിന് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു. അവരുടെ ചരിത്രപരമായ ഭരണത്തിന്റെ ജൂബിലി രാജ്യം ഒരുമിച്ച് വേനല്‍ക്കാലത്ത് ആഘോഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' മുന്‍ പ്രധാനമന്ത്രിമാരായ തെരേസ മേയും ഡേവിഡ് കാമറൂണും രാജ്ഞിക്ക് നന്ദി രേഖപ്പെടുത്തി.


https://twitter.com/theresa_may?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1490243796591943683%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bbc.com%2Fnews%2Fuk-60274816


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.