ഭാരതത്തിലെ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം റിസർവ്വ് ബാങ്ക് ആവിഷ്‌കരിച്ച്, നബാർഡ് മേൽനോട്ടം വഹിക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി (kissan credit card scheme). വിത്ത്, വളം, കീടനാശിനികൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായം ശരിയായ സമയങ്ങളിൽ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.
സവിശേഷതകൾ
ബാങ്കുകൾ മുഖേന അർഹരായ കൃഷിക്കാർക്ക് ക്രെഡിറ്റ് കാർഡ്, പാസ്സ് ബുക്ക് എന്നിവ നൽകുന്നു. വാണിജ്യ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ സഹകരണ ബാങ്കുകൾ എന്നിവവഴിയാണ് ഈ പദ്ധതിയിലൂടെ കാർഡ് ലഭ്യമാക്കുന്നത്. കാർഷിക രീതി, ഭൂവിസ്തൃതി, വിളകൾ എന്നിവയെ അടിസ്ഥാനമാക്കി കാർഷിക പരിധി നിശ്ചയിച്ച് കാർഷികവായ്പ അനുവദിക്കുന്നു. 3 വർഷം വരെയാണ് കാർഡുകൾ അനുവദിക്കുന്നതെങ്കിലും അത് 5 വർഷം വരെ നീട്ടി നൽകാറുണ്ട്. രണ്ടുതരം കാർഷിക വായ്പകകളാണ് നൽകപ്പെടുന്നത്. കൃഷി ചെലവുകൾക്കായി ഹ്രസ്വകാല വായ്പയും, മൂലധന ചെലവുകൾക്കായി ദീർഘകാല വായ്പയും. ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 12 മാസമാണ് കാലാവധി.
വർഷത്തിൽ എത്ര തവണ വേണമെങ്കിലും അനുവദിച്ചിരിക്കുന്ന തുകവരെ പിൻവലിക്കുന്നതിനും അത് തിരിച്ചടയ്ക്കുന്നതിനും സൗകര്യം ഈ പദ്ധതിയിൽ നൽകുന്നുണ്ട്. 5 വർഷം വരെയാണ് കാലാവധി. കൃഷിനാശത്തിന് വായ്പയിൽ തിരിച്ചടവ് പുനഃക്രമീകരിച്ച് നൽകുന്നുമുണ്ട്. റിസർവ്വ് ബാങ്ക് നിഷ്‌കർഷിക്കുന്ന കാർഷിക വായ്പാ നിബന്ധനകൾ ഈ വായ്പകൾക്കും ബാധകമാക്കിയിരിക്കുന്നു.
കിട്ടുന്ന സഹായം
ഒരു പശുവിന് 24,000 രൂപ, കന്നുകുട്ടിക്ക് ഒരു മാസം 3,000 രൂപ, 4 ആടിന് 6,000 രൂപ, 10 മുട്ട കോഴിക്ക് 4 മാസത്തേക്ക് 46,800 രൂപ 1000 ഇറച്ചിക്കോഴികൾക്ക് 2 മാസത്തേക്ക് 1,40,000 രൂപ, പന്നി ഒന്നിന് 10 മാസത്തേക്ക് 10,800 രൂപ, മുയൽ ഒന്നിന് 4 മാസത്തേക്ക് 960 രൂപ, മത്സ്യം (കട്ട്‌ള, രോഹു, മൃഗാൽ) 1 ഹെക്ടർ 4 മാസത്തേക്ക് 2,44,000 രൂപ, കൂട് കൃഷി (കായൽ, ഡാം) 1 m3-6 മാസത്തേക്ക് 3,500 രൂപ, ആസാംവാള 1 ഹെക്ടർ 10 മാസത്തേക്ക് 13,45,000 രൂപ, ഗിഫ്റ്റ് തിലാപ്പിയ 1 ഹെക്ടർ 1,00,000, പോളികൾച്ചർ 1 ഹെക്ടർ 10-12 മാസത്തേക്ക് 3,60,000 രൂപ, വനാമി 1 ഹെക്ടർ 6 മാസം 11,50,000 രൂപ, ഞണ്ട് 1 ഹെക്ടർ 4-6 മാസം 6,40,000 രൂപ, കല്ലുമ്മക്കായ ചിപ്പി കൃഷി 25 m2 10,000 രൂപ, റോപ്, പടുതക്കുളം 5 സെന്റ് 6 മാസത്തേക്ക് 6000 രൂപ, അക്വാപോണിക്‌സ് 40 m3 6 മാസം 1 ലക്ഷം, മത്സ്യകൃഷിക്ക് ഒരു സെന്റ് മുതൽ ആനുപാതികമായ സഹായം കിട്ടും.
പശുകാര്യത്തിൽ ക്ഷീരസംഘം സെക്രട്ടറി/ ക്ഷീര വികസന ഓഫീസർ/ വെറ്റിനറി ഡോക്ടറിന്റെ സാക്ഷ്യപത്രം ബാങ്കിൽ ഹാജരാക്കണം.
ബാങ്കിൽ പോകുമ്പോൾ താഴെപ്പറയുന്ന രേഖകൾ കൂടി കരുതണം.
ആധാർ കാർഡ്, ഇലക്ഷൻ ID കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ് (ഉണ്ടെങ്കിൽ) ഏറ്റവും പുതിയ നികുതി ചീട്ട്, ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാരത്തിന്റെ കോപ്പി, ഫോട്ടോ 4 എണ്ണം ( ആ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു ഫോട്ടോ മതി)
ഈ പദ്ധതി പ്രകാരം ഒരു കർഷകന് 4% പലിശയ്ക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റു മേഖലയ്ക്ക് 2 ലക്ഷവും രൂപയുമാണ് റിവോൾവിംഗ് ഫണ്ട് ലഭിക്കുക. അതിന് മുകളിൽ തുക ആവശ്യമുള്ളവർക്ക് ബാങ്കിന്റെ പലിശ നിരക്ക് ആയിരിക്കും. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 5 വർഷം നിങ്ങൾക്ക് ഒരു SB അക്കൗണ്ട് പോലെ ഓപ്പറേറ്റ് ചെയ്യാം.
എങ്കിലും, ലോൺ അവനുവദിച്ചു കൃത്യം ഒരുവർഷം പൂർത്തിയാക്കുന്നതിന് മുമ്പ് എടുത്ത മുതലും പലിശയും തിരിച്ചടിക്കുകയും പുതുക്കുന്നതിനുള്ള ഫോറത്തിൽ ഒപ്പിട്ട് കൊടുക്കുകയും വേണം. പുതുക്കാത്തവർക്ക് നാലു തരത്തിൽ നഷ്ടം വരും. ഈ പദ്ധതിക്ക് 9% പലിശയാണ്. അതിൽ കേന്ദ്രസർക്കാർ 2% താങ്ങു പലിശ സബ്‌സിഡി തരും. അപ്പോൾ 7%, കൃത്യമായി പുതുക്കുന്നവർക്ക് പ്രോഫിറ്റ് റീപെയ്‌മെന്റ് സബ്‌സിഡിയായി 3% പലിശ സബ്‌സിഡി. അപ്പോൾ നെറ്റ് 4% പലിശ മാത്രം കർഷകൻ അടക്കേണ്ടതുള്ളു. എന്നാൽ പുതുക്കാത്ത ലോണിന് പലിശ 9% ആകും. 2% പിഴപ്പലിശ കൊടുക്കണം. പലിശ നിരക്ക് സാധാരണ നിരക്ക് മാറി കൂട്ട് പലിശ ആകും. വീണ്ടും ഒരു വർഷം കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ റെവന്യൂ റിക്കവറി നടപടി വരും. സാധാരണക്കാരായ കർഷകരുടെ സാമ്പത്തിക പ്രശ്‌നങ്ങൾക്കുള്ള ഉത്തരം കൂടിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26