പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂര്‍ എഫ്സിയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണില്‍ രണ്ട് കളിയില്‍ മാത്രം തോല്‍വിയറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.
13 കളിയില്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ലീഡുയര്‍ത്തി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. 22 പോയിന്റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണിപ്പോള്‍ ജംഷെഡ്പൂര്‍ എഫ്സി. അതേസമയം ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയാല്‍ ജംഷെഡ്പൂരിന് രണ്ടാം സ്ഥാനത്തേക്കുയരാം.
ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. അല്‍വാരോ വാസ്‌ക്വേസ്, അഡ്രിയന്‍ ലൂണ, ഹോര്‍ജെ പെരേര ഡിയാസ് ത്രയത്തിന്റെ മികവുതന്നെയാവും ജംഷെഡ്പൂരിനെതിരെയും നിര്‍ണായകമാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.