ഒട്ടാവ: കാനഡയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ വലഞ്ഞ് വാഹന വ്യവസായ മേഖലയും. തലസ്ഥാനമായ ഒട്ടാവയിലും യുഎസ്-കാനഡ അതിര്‍ത്തി റോഡുകളിലും നടക്കുന്ന പ്രതിഷേധത്തില്‍ .
ഫോര്‍ഡ്, ടൊയോട്ട, ക്രൈസ്ലര്‍ കാര്‍ കമ്പനി ഫാക്ടറികളിലെ പ്രവര്‍ത്തനം അവതാളത്തിലായി. ഒന്റാറിയോയിലെ മൂന്നു ഫാക്ടറികളില്‍ ഉത്പാദനം നിര്‍ത്തിയതായി ടൊയോട്ട പറഞ്ഞു. ഫോര്‍ഡിന്റെ എന്‍ജിന്‍ ഫാക്ടറിയിലും പ്രവര്‍ത്തനം നിലച്ചു. പാര്‍ട്‌സുകളുടെ അഭാവം നേരിടുന്നതായി ക്രൈസ്ലര്‍ പറഞ്ഞു.
യുഎസ്-കാനഡ അതിര്‍ത്തി റോഡുകള്‍ ഉപരോധിക്കപ്പെട്ടതുമൂലം പ്രതിദിനം 30 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുന്നതായി അനുമാനിക്കപ്പെടുന്നു. അനധികൃത സാമ്പത്തിക ഉപരോധമാണ് നേരിടുന്നതെന്ന് കനേഡിയന്‍ ഗതാഗത വകുപ്പ് മന്ത്രി ഒമര്‍ അല്‍ഗാബ്ര പ്രതികരിച്ചു. കാര്‍ വ്യവസായത്തെയും അമേരിക്കയുടെ കാര്‍ഷികോല്‍പന്ന കയറ്റുമതിയെയും പ്രതിഷേധം ബാധിക്കുന്നതായി വൈറ്റ്ഹൗസ് ചൂണ്ടിക്കാട്ടി.
ലോറി ഡ്രൈവര്‍മാര്‍ വാക്‌സിനെടുത്താലേ കാനഡയില്‍ പ്രവേശിപ്പിക്കൂ എന്ന തീരുമാനമാണ് കഴിഞ്ഞമാസം അവസാനം തുടങ്ങിയ പ്രതിഷേധത്തിനു കാരണം.
ട്രക്ക് ഡ്രൈവര്‍മാര്‍ ഒന്റാറിയോയിലെ വിന്‍സറും യുഎസ് നഗരമായ ഡിട്രോയിറ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡര്‍ പാലം ഉപരോധിച്ചു. രാജ്യാന്തര അതിര്‍ത്തിയിലെ തിരക്കേറിയ പാലം ഉപരോധിച്ചതോടെ ചരക്കുനീക്കം നിശ്ചലമായി. വ്യാപാരമേഖലയ്ക്ക് കനത്ത ആഘാതമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്.
അതിര്‍ത്തി കടക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്‌സിന്‍, പരിശോധന നിര്‍ബന്ധമാക്കിയതാണ് സമരത്തിനു കാരണം. കൂട്ട്‌സ്, ആല്‍ബര്‍ട്ട, സ്വീറ്റ് ഗ്രാസ്, മോണ്ടാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന പാലവും സമരക്കാര്‍ ഉപരോധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെങ്കിലും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയത്. ഉപരോധം അംഗീകരിക്കാനാവില്ലെന്നും കടുത്ത നടപടികളുണ്ടാവുമെന്നും ട്രൂഡോ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.