ലണ്ടന്‍: എച്ച്.ഐ.വി ബാധിതരെ സമൂഹം അകറ്റി നിര്‍ത്താനിടക്കിയിരുന്ന തെറ്റിദ്ധാരണകള്‍ നീക്കി 'കളങ്ക മതില്‍ തകര്‍ക്കാന്‍' ഏറ്റവും വിജയകരമായി പ്രവര്‍ത്തിച്ചയാളാണ് അകാലത്തില്‍ മരണമടഞ്ഞ തന്റെ അമ്മയെന്നനുസ്മരിച്ച് ഹാരി രാജകുമാരന്‍. ഈ രംഗത്ത് ബോധവത്കരണത്തിനായുള്ള ഉദ്യമത്തില്‍ താന്‍ കൂടുതല്‍ സജീവമായി പങ്കു ചേരുമെന്നും സസെക്സിലെ ഡ്യൂക്ക് അറിയിച്ചു.
യു.കെയിലെ ദേശീയ എച്ച്‌ഐവി പരിശോധനാ വാരത്തോടനുബന്ധിച്ച് റഗ്ബി താരവും എച്ച്‌ഐവി അവബോധ പ്രവര്‍ത്തകനുമായ ഗാരെത് തോമസുമായുള്ള മാധ്യമ സംവേദന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അമ്മയെ മാതൃകയാക്കി ഈ രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള തീരുമാനം രാജകുമാരന്‍ വെളിപ്പെടുത്തിയത്.'ടാക്കിള്‍ എച്ച്ഐവി കാമ്പെയ്ന്‍' സൃഷ്ടിച്ചയാളാണ് ഗാരെത് തോമസ്. ഹാരി തന്റെ കാലിഫോര്‍ണിയയിലെ വീട്ടില്‍ നിന്ന് റഗ്ബി താരവുമായി ചാറ്റ് ചെയ്യുമ്പോള്‍ ഭാര്യ മേഗന്‍ മാര്‍ക്കലിും അവരുടെ രണ്ട് കുട്ടികളാും പങ്കു ചേര്‍ന്നു.
തന്റെ അമ്മയുടെ ജോലി 'ശക്തമായിരുന്നു' എന്ന് ഹാരി രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.ഒട്ടേറെ പേരുടെ സഹകരണവും അതിനു ലഭിച്ചു.വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിനായുള്ള സഹാനുഭൂതി സൃഷ്ടിക്കുകയെന്നത് എളുപ്പമായിരുന്നില്ല.എച്ച്ഐവി പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് രാജകുമാരന്‍ വിശദീകരിച്ചു. പരിശോധനയ്ക്ക് വിധേയരാകാനുള്ള കടമ ഓരോരുത്തര്‍ക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്ഐവി ബോധവല്‍ക്കരണത്തിനായി സജീവമായി വാദിച്ചുപോന്നിരുന്നു സസെക്സിലെ ഡ്യൂക്ക്. മുമ്പ് ഗായിക റിഹാനയുടെ ജന്മനാടായ ബാര്‍ബഡോസിലേക്കുള്ള സന്ദര്‍ശന വേളയില്‍ റിഹാനയ്ക്കൊപ്പം എച്ച്ഐവി പരിശോധനകള്‍ക്കും അദ്ദേഹം വിധേയയായിരുന്നു.
ഹാരിയും പാതി ആഫ്രിക്കന്‍ വംശജയായ മേഗനും തമ്മിലുള്ള വിവാഹം 2018 മേയിലായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഇരുവരും രാജകീയ ചുമതലകള്‍ ഉപേക്ഷിച്ച് അമേരിക്കയിലേക്കു കുടിയേറി. തനിക്കുള്ള സാമ്പത്തിക സഹായങ്ങള്‍ രാജകുടുംബം റദ്ദാക്കിയെന്നു ഹാരി വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധത്തില്‍ വിള്ളലില്ലെങ്കിലും പിതാവ് ചാള്‍സുമായി നല്ല ബന്ധമല്ല ഉള്ളതെന്നും തുറന്നുപറഞ്ഞു.
കൊട്ടാരം ഉപേക്ഷിച്ചു പോയതിനുശേഷം പിതാവ് തന്റെ ഫോണ്‍ കോളുകളോട് പ്രതികരിക്കുന്നത് നിര്‍ത്തിയെന്നും ഹാരി അഭിമുഖത്തില്‍ വെളിപ്പെടുത്തി. രാജകുടുംബം സാമ്പത്തികമായി നല്‍കിയിരുന്നതെല്ലാം മുമ്പേ അവസാനിപ്പിച്ചുവെന്നും അമ്മ ഡയാന രാജകുമാരി തനിക്കായി അവശേഷിപ്പിച്ച തുകയെ ആശ്രയിച്ചാണ് പിന്നീടു ജീവിച്ചതെന്നും ഹാരി പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.