ഐ.പി.എല്‍ താരലേലം: ഇന്നും നാളെയും ബംഗളൂരുവില്‍

ഐ.പി.എല്‍ താരലേലം: ഇന്നും നാളെയും ബംഗളൂരുവില്‍

ബെംഗ്‌ളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഇന്നും നാളെയുമായി ബെംഗ്‌ളൂരുവില്‍ നടക്കും. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേല പട്ടികയില്‍ ഉള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.

ലേലപ്പട്ടികയില്‍ 370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്നോ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 20 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെ അടിസ്ഥാന വിലയുള്ള താരങ്ങള്‍ ഉണ്ട്. ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹാര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍.

മുജീബ് സദ്റാന്‍, ആഷ്ടണ്‍ ആഗര്‍, നതാന്‍ കോര്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ, ശാകിബുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സാം ബില്ലിങ്സ്, സാഖിബ് മഹ്മൂദ്, ക്രിസ് ജോര്‍ഡന്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ജേസണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ല, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, ക്വിന്റണ്‍ ഡികോക്, മര്‍ച്ചന്‍ഡ് ഡി ലാന്‍ഗെ, ഫാഫ് ഡുപ്ലസി, കാഗിസോ റബാദ, ഇംറാന്‍ താഹിര്‍, ഫാബിയന്‍ അലന്‍, ഡൈ്വന്‍ ബ്രാവോ, എവിന്‍ ലൂയിസ് എന്നിവരാണ് ഈ പട്ടികയില്‍ വരുന്ന വിദേശ താരങ്ങള്‍.

ദക്ഷിണാഫ്രിക്കന്‍ ലെഗ്സ്പിന്നര്‍ ഇംറാന്‍ താഹിറാണ് (43) ലേലത്തിനുള്ള സീനിയര്‍ സിറ്റിസണ്‍. ഇന്ത്യന്‍ താരങ്ങളായ എസ്. ശ്രീശാന്ത് (39), അമിത് മിശ്ര (39), വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡൈ്വന്‍ ബ്രാവോ (38) എന്നിവരാണ് മറ്റു വെറ്ററന്‍ താരങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.