പി.എസ്.സി മാര്‍ച്ച് മാസത്തെ പരീക്ഷാ തീയതികളില്‍ മാറ്റം

പി.എസ്.സി മാര്‍ച്ച് മാസത്തെ പരീക്ഷാ തീയതികളില്‍ മാറ്റം

കേരള പി.എസ്.സി മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റം. പി.എസ്.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍:

2022 മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ 2022 മാര്‍ച്ച് മാസം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളില്‍ 2022 മാര്‍ച്ച് രണ്ടിലെ മൈക്രോ ബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27ലേക്കും മാര്‍ച്ച് മൂന്നിലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് ആറിലേയ്ക്കും മാര്‍ച്ച് നാലിലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 12 ലേക്കും മാര്‍ച്ച് എട്ടിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ മാര്‍ച്ച് ആറിലേക്കും മാര്‍ച്ച് ഒന്‍പതിലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ മാര്‍ച്ച് 23ലേക്കും മാറ്റി.

അതുപോലെ മാര്‍ച്ച് 10ലെ ഓപ്പറേറ്റര്‍ പരീക്ഷ മാര്‍ച്ച് 25ലേക്കും മാര്‍ച്ച് 11ലെ ടെക്നീഷ്യന്‍ ഗ്രേഡ്2 പരീക്ഷ മാര്‍ച്ച് 24 ലേക്കും മാര്‍ച്ച് 14ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാര്‍ച്ച് 25 ലേക്കും മാര്‍ച്ച് 18ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ മാര്‍ച്ച് 13ലേക്കും മാര്‍ച്ച് 19ലെ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച് 27 ലേക്കും മാര്‍ച്ച് 22 ലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാര്‍ച്ച് 26 ലേക്കും മാറ്റി വച്ചു.

വിശദ വിവരങ്ങളടങ്ങിയ പരിഷ്‌കരിച്ച പരീക്ഷാ കലണ്ടര്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.