കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടക്കം; 20 ന് സമാപിക്കും

കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടക്കം; 20 ന് സമാപിക്കും

പത്തനംതിട്ട: ഇന്നു മുതല്‍ മാരമണ്ണിലെ പമ്പാ തീരത്ത് ആത്മീയ വചനങ്ങള്‍ മുഴങ്ങും. ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഇന്ന് തുടങ്ങും. വൈകിട്ട് മൂന്ന് മണിക്ക് മാര്‍ത്തോ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. എട്ട് ദിവസമാണ് കണ്‍വന്‍ഷന്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 1500 പേര്‍ക്ക് മാത്രമാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു.

കണ്‍വന്‍ഷനില്‍ സെമിനാറുകള്‍, ബൈബിള്‍ ക്ലാസുകള്‍ യുവവേദി യോഗങ്ങള്‍ എന്നിവ നടക്കും. ബുധനാഴ്ചത്തെ സഭ ഐക്യ സമ്മേളനം ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പുറത്തുള്ള വിവിധ സഭഅധ്യക്ഷന്‍മാര്‍ 127 മത് കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഹരിതചട്ടം പാലിച്ചാകും ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക. പമ്പാ നദിയും മണല്‍ത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്. മാര്‍ത്തോമ സഭയുടെ സുവിശേഷ സംഘമാണ് കണ്‍വന്‍ഷന്‍ നേതൃത്വം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.