ബംഗളൂരു: ഐപിഎല്‍ താരലേലത്തിലെ രണ്ടാം ദിനത്തില്‍ താരമായി ലിയാം ലിവിങ്സ്റ്റണ്‍. ബാംഗ്ലൂരിലെ ഐ ടി സി ഗാര്‍ഡനിയയില്‍ ലേലം നടന്നത്.
മലയാളി താരമായ എസ് ശ്രീശാന്തിനെ ഒരു ടീമും ലേലത്തിലെടുത്തില്ല. 50 ലക്ഷം രുപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വില. കേരളത്തിന്റെ സച്ചിന്‍ ബേബിയെയും ഇത്തവണത്തെ ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല. 11 മലയാളിതാരങ്ങളാണ് ഇത്തവണത്തെ ഐ പി എല്‍ ലേലത്തില്‍ പങ്കെടുത്തത്.
മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ഇഷാന്‍ കിഷനാണ് ഇത്തവണത്തെ ഏറ്റവും മൂല്യമേറിയ താരം. 15.25 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ സ്വന്തമാക്കിയത്. മലയാളികളായ ബേസില്‍ തമ്പിയും വിഷ്ണു വിനോദും കെ എം ആസിഫും ഇത്തവണത്തെ ഐ പി എല്ലില്‍ മാറ്റുരക്കും.
ലിയാം ലിവിംങ്സ്റ്റനാണ് ഏറ്റവും കുടുതല്‍ തുക ലഭിച്ച വിദേശ താരം. 11.50 കോടി രൂപക്കാണ് ലിംവിങ്സ്റ്റണിനെ പഞ്ചാബ് സ്വന്തമാക്കിയത്. 590 താരങ്ങള്‍ അണിനിരന്ന താരലേലത്തില്‍ നൂറ്റിയമ്പതില്‍പരം താരങ്ങളെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ വാങ്ങിക്കൂട്ടിയത്. 1214 താരങ്ങളായിരുന്നു ഇത്തവണത്തെ ഐ പി എല്ലിന്റെ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ നിന്ന് 590 താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചുരുക്ക പട്ടിക നിര്‍മ്മിക്കുകയായിരുന്നു.
ഇന്ത്യന്‍ താരം അജിന്‍ക്യ രാഹാനയെ ഒരു കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കി കൊണ്ട് ആരംഭിച്ച ലേലത്തിന്റെ രണ്ടാം ദിനം ഇന്ത്യന്‍ താരങ്ങളുടെ ദിവസമായി. ഒട്ടുമിക്ക ഫ്രാഞ്ചൈസികളും വിദേശ താരങ്ങളെ എടുക്കാന്‍ മടിച്ചു നിന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങളായ ആയുഷ് ഖാനും ശിവം ദുബയും ചേതന്‍ സക്കരിയയുമെല്ലാം കോടി തിളക്കതില്‍ വിറ്റുപോയി.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ 30 ലക്ഷം രൂപയ്ക്കും ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറെ 8 കോടി രൂപയ്ക്കും ടിം ഡെവിഡിനെ 8.25 കോടി രൂപയ്ക്കും മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതും രണ്ടാം ദിനത്തിന്റെ മാറ്റുകൂട്ടി.
എന്നാല്‍ ഇത്തവണത്തെ ഐ പി എല്ലില്‍ ഓയിന്‍ മോര്‍ഗനും ആരോണ്‍ ഫിഞ്ചും ഇഷാന്ത് ശര്‍മ്മയും ചേത്വേര്‍ പുജാരയുമെല്ലാം കാഴ്ചക്കാരായി മാത്രമായാണ് ഗാലറിയിലേക്ക നടന്നെത്തുക. മാത്രമല്ല ഐ പി എല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരായ സുരേഷ് റെയ്‌നയും ക്രിസ് ഗെയിലും ഡിവില്ലേഴ്‌സും ഇത്തവണ ക്രീസിലുണ്ടാവില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.