തിരുവനന്തപുരം: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാന്‍ ഇന്നുമുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങി.
'ഓപ്പറേഷന്‍ സൈലന്‍സ്' എന്ന പേരില്‍ ഇന്ന് മുതല്‍ 18 വരെയാണ് പ്രത്യേക പരിശോധന. പ്രധാനമായും ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധനകള്‍.
ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.
ഇതനുസരിച്ചില്ലെങ്കരില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.