പറക്കാന്‍ പാമ്പും... വിമാനത്തിനകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് എയര്‍ ഏഷ്യ വിമാനം വഴി തിരിച്ചു വിട്ടു

പറക്കാന്‍ പാമ്പും... വിമാനത്തിനകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന്  എയര്‍ ഏഷ്യ വിമാനം വഴി തിരിച്ചു വിട്ടു

ക്വാലാലംപൂര്‍: വിമാനത്തിനകത്ത് പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ഞെട്ടി. പിന്നീട് വിമാനം വഴി തിരിച്ചു വിട്ടു. ക്വാലാലംപൂരില്‍ നിന്ന് മലേഷ്യയിലെ തവാവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയതും തുടര്‍ന്ന് വിമാനം വഴി തിരിച്ച് വിടേണ്ടി വന്നതും.

വിമാനത്തിനകത്തെ ബാഗേജ് ഏരിയയിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങള്‍ പിന്നീട് വൈറലായി. ഒന്നുകില്‍ പാമ്പ് യാത്രക്കാരില്‍ ആരുടേതെങ്കിലും വളര്‍ത്തു മൃഗമാകാനും അല്ലെങ്കില്‍ പുറത്ത് നിന്ന് വിമാനത്തിനകത്തേക്ക് കയറിയതാകാനും സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

എയര്‍ ഏഷ്യയുടെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ലിയോങ് ടിയാന്‍ ലിംഗ് സംഭവം സ്ഥിരീകരിച്ചു. ക്യാപ്റ്റനെ വിവരം അറിയിച്ചയുടന്‍ പാമ്പിനെ പുറത്തെടുക്കുന്നതിന് വേണ്ടി വിമാനം കുച്ചിംഗിലേക്ക് തിരിച്ചു വിട്ടതായും അദ്ദേഹം പറഞ്ഞു.

ഒരു ഘട്ടത്തിലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ അപകടത്തിലായിരുന്നില്ലെന്നും ഇത് ഏതൊരു വിമാനത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന വളരെ അപൂര്‍വമായ കാര്യമാണെന്നും ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വ്യക്തമാക്കി.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.