പാരിസ് റെയില്‍വെ സ്റ്റേഷനില്‍ കത്തിയുമായി പൊലിസിനെ ആക്രമിച്ചയാളെ വെടിവച്ചു കൊന്നു

 പാരിസ് റെയില്‍വെ സ്റ്റേഷനില്‍ കത്തിയുമായി പൊലിസിനെ ആക്രമിച്ചയാളെ വെടിവച്ചു കൊന്നു


പാരിസ്:ഫ്രഞ്ച് തലസ്ഥാനത്തെ തിരക്കേറിയ ഗാരെ ഡു നോര്‍ഡ് റെയില്‍വെ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് പൊലീസിനെ അക്രമിക്കാന്‍ ശ്രമിച്ചയാള്‍ വെടിയേറ്റുമരിച്ചു. സ്വയ രക്ഷയ്ക്ക് വേണ്ടിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയും പൊലീസുകാര്‍ക്ക് കൈയ്യിലുള്ള തോക്ക് ഉപയോഗിക്കേണ്ടി വന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ട്വീറ്റ് ചെയ്തു.

സ്റ്റേഷനകത്ത് പട്രോളിംഗ് നടത്തി കൊണ്ടിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.സംഭവ സമയത്ത് സ്റ്റേഷനകത്തുണ്ടായിരുന്ന ഫ്രാന്‍സിലെ ഒരു ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അക്രമിക്ക് നേരെ പൊലീസ് രണ്ട് തവണ വെടി ഉതിര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

സ്റ്റേഷനകത്ത് സ്ഥിരമായി അലഞ്ഞുതിരിയാറുള്ള ആളാണ് കൊല്ലപ്പെട്ടതെന്നും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇയാള്‍ക്ക് നേരെ വെടി ഉതിര്‍ക്കേണ്ടി വന്നതെന്നും ഗതാഗത മന്ത്രി ജീന്‍ ബാപ്റ്റിസ്റ്റ് ജെബ്ബാരി മാധ്യമങ്ങളോട് പറഞ്ഞു.പൊലിസിനെ അധിക്ഷേപിക്കുന്ന വാക്കുകള്‍ എഴുതിയിരുന്നു അക്രമി ഉപയോഗിച്ച കത്തിയില്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.