യുഎഇ: കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നു, നാളെ മുതലുളള ഇളവുകള്‍ അറിയാം

യുഎഇ: കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നു, നാളെ മുതലുളള ഇളവുകള്‍ അറിയാം

ദുബായ്: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ നല്‍കിയ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തിലാകും. 

പ്രതിദിന കോവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ തുടർന്നുകൊണ്ട് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. 

സാമൂഹിക പരിപാടികള്‍

വിവാഹമുള്‍പ്പടെയുളള പരിപാടികളെല്ലാം ഉള്‍ക്കൊളളാവുന്നതിന്‍റെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്താം. ഓരോ എമിറേറ്റിലെയും അധികൃതർക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

സിനിമ

നാളെ മുതല്‍ യുഎഇയിലെ സിനിമാ ശാലകളും മുഴുവന്‍ സീറ്റുകളിലും ആളുകളെ ഉള്‍ക്കൊളളിച്ചുകൊണ്ട് പ്രവർത്തനം ആരംഭിക്കും.

കായികം

ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലും പൂർണതോതില്‍ പ്രവർത്തനം ആകാം. എന്നാല്‍ അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ പാലിക്കണം. അതല്ലെങ്കില്‍ 96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് റിസല്‍റ്റ് വേണം.

ആരാധനാലയങ്ങള്‍

സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങൾ 
ഫെബ്രുവരിയില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കാം. മാസ്കും സാമൂഹിക അകലവുമെല്ലാം പാലിച്ചുവേണം നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രയോജനപ്പെടുത്താനെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ബൂസ്റ്റർ ഡോസ്

കോവിഡ് വാക്സിനെടുക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ബൂസ്റ്റർ ഡോസ് എടുക്കുകയെന്നതും, അധികൃതർ ഓ‍ർമ്മപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.