ടാറ്റയ്ക്കു വേണ്ടി എയര്‍ ഇന്ത്യയെ നയിക്കാന്‍ ഇല്‍ക്കര്‍ ഐസി; സിഇഒ ആയി തുര്‍ക്കി എയര്‍ലൈന്‍സ് മുന്‍ ചെയര്‍മാന്‍

ടാറ്റയ്ക്കു വേണ്ടി എയര്‍ ഇന്ത്യയെ നയിക്കാന്‍ ഇല്‍ക്കര്‍ ഐസി; സിഇഒ ആയി തുര്‍ക്കി എയര്‍ലൈന്‍സ് മുന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയുമായി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍ക്കര്‍ ഐസിയെ നിയമിച്ചു. എയര്‍ ഇന്ത്യയുടെ പുതിയ ഉടമകളായ ടാറ്റ ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പങ്കെടുത്ത ബോര്‍ഡ് മീറ്റിംഗില്‍ ഐസിയുടെ നിയമനം അംഗീകരിച്ചു.

'ഒരു വ്യോമയാന വ്യാവസായ പ്രമുഖനാണ് ഇല്‍ക്കര്‍ ഐസി. ടര്‍ക്കിഷ് എയര്‍ലൈസിനെ വിജയ കുതിപ്പിലേയ്ക്ക് നയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേയ്ക്ക് നയിക്കാന്‍ തുടങ്ങുന്ന ടാറ്റ ഗ്രൂപ്പിലേയ്ക്ക് ഇല്‍ക്കറെ സ്വാഗതം ചെയ്യുന്നു.ഇതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്' എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

'ടാറ്റ ഗ്രൂപ്പിന്റെ ഒരു ഭാഗമാകുവാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എയര്‍ ഇന്ത്യ എന്ന മഹത്തായ എയര്‍ലൈസിനെ നയിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി കണക്കാക്കുന്നു' ഇല്‍ക്കര്‍ ഐസി അറിയിച്ചു. 1971ല്‍ ഇസ്താംബൂളിലാണ് ഇല്‍ക്കര്‍ ജനിച്ചത്. ബില്‍കെന്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.