കെആര്‍എല്‍സിസി: കുട്ടികളുടെ ദിനാചരണത്തിന് തുടക്കം കുറിച്ചു

കെആര്‍എല്‍സിസി: കുട്ടികളുടെ ദിനാചരണത്തിന് തുടക്കം കുറിച്ചു

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി രൂപീകരിച്ച
കുട്ടികളുടെ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ ദിനാചരണത്തിന്
തുടക്കം കുറിച്ചു. 

ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍വച്ച് ഈ മാസം
13-ാം തീയതി രാവിലെ കെആര്‍എല്‍സിബിസി കുട്ടികളുടെ കമ്മീഷന്‍
ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ ദിനാചരണം
സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്തു. 

കുട്ടികളുടെ സമഗ്രവളര്‍ച്ചയും
രൂപീകരണവും ലക്ഷ്യം വച്ചു കൊണ്ട് ഈ വര്‍ഷം മുതല്‍ കേരളത്തിലെ
എല്ലാ ലത്തീന്‍ രൂപതകളിലും തിരുബാലസഖ്യദിനമായ ഫെബ്രുവരി രണ്ടാം ഞായര്‍ കുട്ടികളുടെ ദിനമായി വിവിധ പരിപാടികളോടെ ആചരിക്കുമെന്ന്
ബിഷപ് അറിയിച്ചു. 

കുട്ടികളുടെ കമ്മീഷന് ലോഗോ രൂപകല്പനചെയ്ത
വിന്‍സ് പെരിഞ്ചേരി, ആപ്തവാക്യം ചിട്ടപ്പെടുത്തിയ അഖില്‍ കെ.എ.
എന്നിവരെ ക്യാഷ് അവാര്‍ഡും ഫലകവും നല്കി ആദരിച്ചു.

ആലപ്പുഴ രൂപത വികാരിജനറല്‍ മോണ്‍. ജോയി പുത്തന്‍പുരയ്ക്കല്‍,
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍,
കെആര്‍എല്‍സിബിസി കുട്ടികളുടെ കമ്മീഷന്‍ സെക്രട്ടറി മെട്രോ സേവ്യര്‍ ഒഎസ്എ, ആലപ്പുഴ രൂപത കുട്ടികളുടെ കമ്മീഷന്‍ ഡയറക്ടര്‍ ജോസ്
ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.