ഗാന്ധിനഗര്‍: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍. ഗുജറാത്തിലെ വല്‍സദ് ജില്ലയിലാണ് വിവാദ മത്സരം അരങ്ങേറിയത്. ഇതേ തുടര്‍ന്ന് ജില്ലയിലെ യൂത്ത് ഡെവലപ്‌മെന്റ് ഓഫീസറെ പിരിച്ചു വിട്ടു.
സംഭവത്തെ തുടര്‍ന്ന് നീതിബെന്‍ ഗാവ്ലി എന്ന ഓഫീസറെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ യൂത്ത് സര്‍വീസ് ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പിരിച്ചുവിട്ടത്. 'എന്റെ ആരാധനാ പാത്രം നാഥുറാം ഗോഡ്‌സേ' എന്ന വിഷയത്തിലാണ് അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നീതീബെന്‍ ഗാവ്ലി മത്സരങ്ങള്‍ നടത്തിയത്.
മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ഇവര്‍ സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. ജില്ലയിലെ 25 വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. എട്ട് മുതല്‍ 12 വരെ വയസുള്ള വിദ്യാര്‍ത്ഥികള്‍ നാടോടി ഗാനം, നാടോടിക്കഥ, പ്രസംഗ മത്സരം, ഉപന്യാസ രചന, ഭജന, നാടോടി നൃത്തം, സ്‌കിറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.