ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ ക്രൈസ്തവ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമിച്ച ഇസ്ലാമിക മതമൗലികവാദികള്‍ ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി. 25കാരനായ പര്‍വേസ് മാസിയാണ് തലയ്ക്ക് അടിയേറ്റു മരിച്ചത്. ഒരു വ്യവസായ മേഖലയില്‍ മതില്‍ കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഇസ്ലാമിക മതമൗലികവാദികള്‍ വര്‍ഗ്ഗീയ കലാപമാക്കി മാറ്റുകയായിരുന്നു.ഒട്ടേറെ പേര്‍ക്ക പരിക്കേറ്റു.
പര്‍വേസിന് ഇരമ്പുവടികൊണ്ടാണ് തലയ്ക്ക് അടിയേറ്റത്. രണ്ടു ദിവസം അബോധാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. കടുത്ത വര്‍ഗ്ഗീയ അന്തരീക്ഷം സൃഷ്ടിച്ച മതമൗലികവാദികള്‍ നിമിഷ നേരം കൊണ്ടാണ് കലാപം അഴിച്ചുവിട്ടത്. ശക്തമായ തെളിവുകളുണ്ടായിട്ടും കലാപത്തെ വെറും പ്രാദേശിക സംഘര്‍ഷമാക്കിമാറ്റാനാണ് പോലീസ് ശ്രമമെന്ന് ക്രൈസ്തവ സംഘടനകള്‍ ആരോപിച്ചു.
ലാഹോറിലെ വ്യവസായ മേഖലയിലേക്ക് ഇരച്ചെത്തിയ 200ലധികം വരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ആസൂത്രിതമായി ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിച്ചത്. തോക്കുകളും വാളും ഇരുമ്പു ദണ്ഡുകളുമായിട്ടാണ് അക്രമികള്‍ പ്രതിഷേധം ആരംഭിച്ചത്. ഒരു മതില്‍ തര്‍ക്കം വഴി ക്രൈസ്തവരെ ഉന്മൂലനം ചെയ്യലായിരുന്നു അക്രമികളുടെ ഉദ്ദേശ്യം.
മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യങ്ങളും തക്ബീര്‍ വിളികളുമായി ജിഹാദികള്‍ ക്രൈസ്തവ സ്ഥാപനള്‍ ആക്രമിച്ചു. അക്രമികളെ ചെറുക്കാന്‍ ശ്രമിച്ച പര്‍വേസിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും അക്രമികള്‍ തീവെച്ചു. കലാപത്തിന്റെ പേരില്‍ പോലീസ് 150- 200 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.