വാഷിംഗ്ടണ്‍: ഉക്രെയ്‌നുമായുള്ള അതിര്‍ത്തിയില്‍ നിന്ന് സൈനികരെ മാറ്റുന്നുവെന്ന റഷ്യയുടെ അവകാശവാദം 'നുണ' മാത്രമെന്ന് യുഎസ് . അടുത്ത ദിവസങ്ങളില്‍ 7,000 സൈനികരെ കൂട്ടിച്ചേര്‍ത്തതിനിടെയാണ് റഷ്യയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
'ഏത് നിമിഷവും' ഉക്രെയ്നിനെ ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് റഷ്യയെന്നും അതിനു മറയിടുകയാകാം തെറ്റായ പ്രചാരണത്തിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.സൈനികാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം ഉക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ മാറ്റുകയാണെന്നാണ് മോസ്‌കോ അറിയിച്ചിരുന്നത്. എന്നാല്‍ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും തങ്ങള്‍ കണ്ടില്ലെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ പറയുന്നു.
'റഷ്യ സൈനിക വര്‍ദ്ധന കുറയ്ക്കുന്നതിന് യഥാര്‍ത്ഥ നടപടികള്‍ കൈക്കൊള്ളണം,' - ജര്‍മ്മന്‍ ചാന്‍സലറി അഭിപ്രായപ്പെട്ടു.യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം ഉയര്‍ന്നുവന്നു.
അതിര്‍ത്തിക്കടുത്ത് 100,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഉക്രെയ്ന്‍ ആക്രമിക്കാനുള്ള പദ്ധതി ആവര്‍ത്തിച്ച് നിഷേധിക്കുകയാണ് റഷ്യ. അധിനിവേശത്തെക്കുറിച്ചുള്ള പാശ്ചാത്യ ആശങ്കയെ 'ഹിസ്റ്റീരിയ' എന്നാണ് റഷ്യ വിളിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.