ഷാർജ സഫാരി പാർക്ക് തുറക്കുന്നു

ഷാർജ സഫാരി പാർക്ക് തുറക്കുന്നു

ഷാർജ: ആഫ്രിക്കക്ക് പുറത്തുളള ഏറ്റവും വലിയ സഫാരിപാർക്കായ ഷാ‍ർജ സഫാരി പാർക്ക് ഇന്ന്  തുറക്കും. അല്‍ ദൈദിലാണ് കാടിന്‍റെ സ്വഭാവികത നിലനിർത്തികൊണ്ടുനിർമ്മിച്ച സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്.


എ​ട്ട് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള പാ​ർ​ക്കി​ൽ 120 ഇ​നം മൃ​ഗ​ങ്ങ​ളും 100,000 ആ​ഫ്രി​ക്ക​ൻ മ​ര​ങ്ങ​ളു​മു​ണ്ട്.

12 വയസിന് മുകളിലുളളവർക്ക് 40 ദിർഹമാണ് നിരക്ക്. മൂന്ന് മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്ക് 15 ദിർഹത്തിന് കാഴ്ചകള്‍ ആസ്വസിക്കാം. രണ്ട് -മൂന്ന് മണിക്കൂറാണ് ടൂറിന്‍റെ ദൈർഘ്യം.

സില്‍വർ ടിക്കറ്റിന് 12 വയസിന് മുകളിലുളളവർക്ക് 120 ദിർഹവും 3 മുതല്‍ 12 വരെയുളളവർക്ക് 50 ദിർഹവുമാണ് നിരക്ക്. അഞ്ച് മുതല്‍ ആറ് വരെ മണിക്കൂറാണ് ടൂ‍ർ ദൈർഘ്യം. സീറ്റ് റിസർവ്വ് ചെയ്ത് ബസില്‍ യാത്ര ചെയ്യാം.
ഗോള്‍ഡന്‍ ടിക്കറ്റിന് 12 വയസിന് മുകളിലുളളവർക്ക് 275 ദിർഹമാണ് നിരക്ക്. 

3 മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്ക് 120 ദിർഹം നല്‍കണം. സ്വകാര്യ ഗൈഡിന്‍റെ സേവനം ലഭ്യമാകും. ആഢംബര വാഹനത്തില്‍ സഫാരിയുടെ കാഴ്ചകള്‍ ആസ്വദിക്കാം.
ഇതുകൂടാതെ 1,500 ദി​ർ​ഹം നല്‍കിയാല്‍ ആ​റു​പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ആ​ഡം​ബ​ര വാ​ഹ​നത്തില്‍ സഫാരി കാണാം. 

2,250 ദി​ർ​ഹത്തിന് ഒ​മ്പ​തു​പേ​ർ​ക്കു​ള്ള ആ​ഡം​ബ​ര വാ​ഹ​നത്തിലും 3,500 ദി​ർ​ഹത്തിന് 15 പേ​ർ​ക്കു​ള്ള ആ​ഡം​ബ​ര വാ​ഹ​നത്തിലും സഫാരിയില്‍ കാഴ്ചകള്‍ ആസ്വദിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.