ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖങ്ങള്‍: മുന്നറിയിപ്പുമായി ബാങ്കുകള്‍

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖങ്ങള്‍: മുന്നറിയിപ്പുമായി ബാങ്കുകള്‍

തിരുവനന്തപുരം: പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി ബാങ്കുകള്‍. ബാങ്കുകളുടേതിനു സമാനമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പുതിയ തട്ടിപ്പ്. ഒട്ടേറെപ്പേരില്‍ നിന്ന് പണം നഷ്ടമായതോടെയാണ് ബാങ്കുകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് നടക്കുന്ന തട്ടിപ്പില്‍ പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം ഒറ്റത്തവണ പാസ്വേഡ് കൈക്കലാക്കി പണം തട്ടുന്ന രീതി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ പങ്കുെവക്കല്‍ ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. സ്‌ക്രീന്‍ പങ്കുവെക്കല്‍ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നതാണ് പുതിയ രീതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.