തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ഏപ്രിലോടെ ഓണ്‍ലൈനില്‍: മന്ത്രി എം.വി ഗോവിന്ദന്‍

തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ഏപ്രിലോടെ ഓണ്‍ലൈനില്‍: മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനവും ഏപ്രിലോടെ പൂര്‍ണമായും ഓണ്‍ലൈനിലാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍.

സാധാരണക്കാര്‍ക്ക് കാത്തുകിടക്കേണ്ട സ്ഥിതി ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ഏകീകൃത വകുപ്പിന് കീഴിലാകുന്നതോടെ കൂടുതല്‍ ജനകീയമാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേർത്തു.

നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി വിനിയോഗത്തില്‍ കുറവുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ചില പദ്ധതികളില്‍ കേന്ദ്ര വിഹിതം ലഭ്യമാകുന്നതിലെ താമസത്താലാണ് കണക്കുകളില്‍ നിലവില്‍ കുറവ് കാണിക്കുന്നതെന്നും തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.