യുദ്ധഭീതി മുറുകുന്നു; ഉക്രെയ്നില്‍ നിന്ന് ഈ മാസം മൂന്ന് വന്ദേ ഭാരത് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

 യുദ്ധഭീതി മുറുകുന്നു; ഉക്രെയ്നില്‍ നിന്ന് ഈ മാസം മൂന്ന് വന്ദേ ഭാരത് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഉക്രെയ്നില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യ. ഈ മാസം തന്നെ മൂന്ന് ഉക്രെയ്ന്‍-ഇന്ത്യ വിമാന സര്‍വീസുകള്‍ വന്ദേ ഭാരത് മാതൃകയില്‍ നടത്തുമെന്ന് എയര്‍-ഇന്ത്യ അറിയിച്ചു.

കീവിലെ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമായിരിക്കും ഇന്ത്യയിലേക്കുള്ള മൂന്ന് സര്‍വീസുകളും. ഫെബ്രുവരി 22, 24, 26 തീയതികളില്‍ ആയിരിക്കും സര്‍വീസ്. ഇതിനായി എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ സജ്ജമാക്കും. ബോയിംഗ് 787 ഡ്രീംലൈനറില്‍ 256 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനാകും.

ഉക്രെയ്നിലേക്കോ അവിടെ നിന്ന് ഇന്ത്യയിലേക്കോ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ബുക്കിംഗ് ഓഫീസുകള്‍, വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം വൈകില്ലെന്ന് യു.എസ് ഉള്‍പ്പെടെ പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി.

https://twitter.com/airindiain?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1494637431471022080%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fair-india-announces-3-ukraine-flights-this-month-amid-russia-tension-2775896


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.