സൂപ്പര്‍ ലീഗില്‍ ഇന്ന് ക്ലാസിക് പോരാട്ടം; ബ്ലാസ്റ്റേഴ്സ് എ.ടി.കെയ്ക്കെതിരെ

സൂപ്പര്‍ ലീഗില്‍ ഇന്ന് ക്ലാസിക് പോരാട്ടം; ബ്ലാസ്റ്റേഴ്സ് എ.ടി.കെയ്ക്കെതിരെ

എത്തിഹാദ്: വിജയകുതിപ്പില്‍ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. വമ്പന്മാരുടെ പോരില്‍ എ.ടി.കെ മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ബഗാന് ഒന്നാമതെത്താം. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് മൂന്നാമതെത്താം. നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്റ്റേ്‌സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്. 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കൊല്‍ക്കത്ത മഞ്ഞപ്പടെയ തകര്‍ത്തത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. സസ്‌പെന്‍ഷനിലായ ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് ഖബ്രയും ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കും. ഇതോടെ പ്രതിരോധം ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്റെ പ്രതിരോധത്തില്‍ ജിങ്കനുണ്ടാവും. അതേസമയം, ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മോഹന്‍ ബഗാന്‍. സീസണില്‍ ഏറ്റവും കുറവ് തോല്‍വിയും ബഗാനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.