വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവിന് പ്രിയങ്കയുടെ വ്യത്യസ്ത ആശംസ

 വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവിന് പ്രിയങ്കയുടെ വ്യത്യസ്ത ആശംസ

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 25ാം വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് വ്യത്യസ്തമായ ആശംസയാണ് നേര്‍ന്നത്. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയങ്ക ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നത്. ഇത് സമൂഹ മാധ്യമങ്ങള്‍ ഇരു കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. ചിത്രങ്ങളും വിഡിയോയും പ്രിയങ്ക പോസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.

നായ്ക്കുട്ടികള്‍ക്കൊപ്പം റോബര്‍ട്ട് വദ്ര കളിക്കുന്നതിന്റെതാണ് വിഡിയോ. 'എന്റെ നിലവാരമില്ലാത്ത തമാശകള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരേ ഒരാള്‍ നിങ്ങളാണ്. 25 വര്‍ഷത്തെ ഏറ്റവും മികച്ച ജീവിത യാത്ര നിങ്ങളോടൊപ്പമാണ്. ഈ യാത്രയില്‍ നിങ്ങളുടെയും എന്റെയും ക്ഷമയുടെ തെളിവാണ് നമ്മുടെ മക്കള്‍. ഇതുവരെയുള്ളതിനെക്കാള്‍ കൂടുതല്‍ സാഹസികമായി നമുക്ക് അടുത്ത 25ലേക്ക് പ്രവേശിക്കാം.'എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക പങ്കുവച്ച പോസ്റ്റ് ഒരു മണിക്കൂറിനകം തന്നെ 15000ല്‍ അധികം പേരാണ് ലൈക്ക് ചെയ്തത്. വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന പ്രിയങ്കയ്ക്കും റോബര്‍ട്ട് വദ്രയ്ക്കും നിരവധി പേര്‍ ആശംസകളും നേര്‍ന്നു.


1997ലായിരുന്നു ഇരുവരുടെയും വിവാഹം. റെയ്ഹാന്‍, മിരായ എന്നിവരാണ് മക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.