കൊച്ചി: ഐ.വി ശശി സംവിധാനം ചെയ്ത് 1984 ല്‍ പുറത്തിറങ്ങിയ 'കാണാമറയത്തിലെ' 'ഒരു മധുരക്കിനാവില്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു...'എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച ലീലാമ്മയ്ക്ക് സിനിമയിലേക്ക് ക്ഷണം. മോഹന്‍ലാലിന്റേത് ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകന്‍ സന്തോഷ് പറഞ്ഞു.
കാക്കനാട് പള്ളിക്കര കണ്ടത്തില്‍ വീട്ടില്‍ പരേതനായ നാടക നടന്‍ ജോണ്‍ കെ. പള്ളിക്കരയുടെ ഭാര്യയാണ് ലീലാമ്മ. സന്ദര്‍ശകരുടെ ബഹളമായതിനാല്‍ അമ്മയല്ല ഫോണെടുത്തത്. ആരാണ് വിളിച്ചതെന്നോ സംവിധായകന്‍ ആരെന്നോ തിരക്കിയില്ല. വിളിച്ചവരില്‍ ഒരാള്‍ നേരിട്ട് വീട്ടില്‍ വന്നു സംസാരിക്കാമെന്നു പറഞ്ഞുവെന്ന് സീരിയല്‍ നടന്‍കൂടിയായ സന്തോഷ് പറഞ്ഞു.
നൃത്തം വൈറലായതോടെ ലീലാമ്മയുടെ വീട്ടിലും സന്ദര്‍ശക തിരക്കാണ്. ഫോണിനും വിശ്രമമില്ല. ഫോണ്‍വിളികള്‍ക്ക് മക്കളാണ് മറുപടി നല്‍കുന്നത്. അഭിമുഖത്തിനായി പലരും വരുന്നുണ്ട്. രണ്ട് ദിവസം മുമ്പ് പട്ടാമ്പിയില്‍ ബന്ധുവിന്റെ വിവാഹത്തിനെത്തിയ ലീലാമ്മയുടെ നൃത്തമാണ് വൈറലായത്.
മകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സാരി മടക്കിക്കുത്തി സ്റ്റേജില്‍ നിറഞ്ഞാടിയത്. ലീലാമ്മ നൃത്തം പഠിച്ചിട്ടില്ല. പക്ഷെ ലീലാമ്മയുടെ നൃത്തം കണ്ടവര്‍ അതു വിശ്വസിക്കുന്നില്ല. ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ കോളജ് കാലത്ത് എങ്ങനെയായിരിക്കും എന്നായിരുന്നു ചിലരുടെ പ്രതികരണം. 'സ്‌കൂളില്‍ പോയിട്ടില്ല, പിന്നല്ലേ കോളജ്' എന്നാണ് ഇതിന് ലീലാമ്മയുടെ മറുപടി.
നൃത്ത വീഡിയോ കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഷെയര്‍ ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദനമറിയിച്ചിരുന്നു. മിനി ജോയി, സിനി സുധീര്‍ എന്നിവരാണ് മറ്റു മക്കള്‍.
64-ാം വയസിലാണ് അമ്മയ്ക്ക് ഭാഗ്യം വന്നത്. പണ്ടൊക്കെ അമ്മ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ലെന്നും മകന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.